ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘ഫാമിലി ഫിയസ്റ്റ 2026’ കുടുംബസംഗമം സംഘടിപ്പിച്ചു

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബസംഗമമായ ‘ഫാമിലി ഫിയസ്റ്റ 2026’ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറിയ സംഗമം കോളേജ് മാനേജർ വെരി റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്‌ ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു. രാമപുരം പള്ളിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോആനി കുറുവാച്ചിറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച Read More…

pala

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകു നൽകി ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടി; വിദ്യാർത്ഥികളുമായി സംവദിച്ച് റോഷ്ണി തോംസൺ

പാലാ: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പ്രചോദനവും ദിശാബോധവും പകർന്ന് പാലാ അൽഫോൻസാ കോളജിൽ സംഘടിപ്പിച്ച ‘മീറ്റ് ദ ഡിപ്ലോമാറ്റ്’ പരിപാടിയിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസൺ വിദ്യാർത്ഥികളുമായി സംവദിച്ചു. അൽഫോൻസാ കോളജ് വുമൺസ് സെൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ ശബ്ദമായി മാറുന്നതിന്റെ പ്രാധാന്യം റോഷ്ണി തോംസൺ ചൂണ്ടിക്കാണിച്ചു. വിദേശത്ത് ഇന്ത്യയുടെ ശബ്ദമാകാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ അഭിമാനമെന്ന് അവർ Read More…

general

സ്കൂൾ പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 6 ന് രാവിലെ 9.30 ന് മുരിക്കുംവയൽ സ്കൂളിൽ

കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കിവരുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി ആറാം തീയതി രാവിലെ 9 30ന് മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ : പി ജീരാജ് നിർവഹിക്കും.

pala

സീപ്പ് സൂപ്പർ ലീഗ്: അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസിന് കിരീടം

പാലാ: സ്കൂൾ കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും (CEA) സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ സീപ്പ് സൂപ്പർ ലീഗിന് ആവേശകരമായ സമാപനം. ലീഗിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരായ പാലാ സെന്റ് തോമസിനെ പരാജയപ്പെടുത്തി അറക്കുളം സെന്റ് മേരീസ് എച്ച്.എസ്.എസ് പ്രഥമ ലീഗ് കിരീടം സ്വന്തമാക്കി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി അതുൽ ഉണ്ണി (സെന്റ് മേരീസ്, അറക്കുളം) തിരഞ്ഞെടുത്തു. വിജയികൾക്കുള്ള Read More…

general

മുരിക്കുംവയൽ സ്കൂളിൽ കുടിവെള്ള പദ്ധതി ഉത്ഘാടനം

മുരിക്കുംവയൽ: ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി 2025-26 ന്റെ ഉദ്ഘാടനം ബഹു. പൂഞ്ഞാർ എം എൽ എ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഫെബ്രുവരി 6 ന് രാവിലെ 10 മണിയ്ക് ചടങ്ങിൽ സൂസമമ മാത്യൂ(പ്രസിഡൻ്റ്, മുണ്ടക്കയം ഗ്രാമ പഞ്ചായത്ത്) അധ്യക്ഷത വഹിക്കും അഡ്വ. പി ജിരാജ് (ജില്ലാ പഞ്ചായത്ത് അംഗം) പ്രഭാത ഭക്ഷണ വിതരണ ഉത്ഘാടനം നടത്തും. സിനിമോൾ തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഖ്യപ്രഭാക്ഷണം നടത്തു.രജനീഷ് ഷാജി(വൈസ് പ്രസിഡണ്ട്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത്),പി Read More…

pala

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോൺ – 2026 ഫെബ്രുവരി 4 ന് പാലായിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക്

പാലാ: ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി വാക്കത്തോൺ – 2026 ഫെബ്രുവരി 4 ന് സംഘടിപ്പിക്കും. ഫെബ്രുവരി 4 ന് രാവിലെ 7.45ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ 8 കി.മി ദൂരം പിന്നിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിച്ചേരും. എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ ഡോ.സി.ടി.അരവിന്ദ്കുമാർ വാക്കത്തോൺ Read More…

general

സെന്റ് അൽഫോൻസ് ചർച്ച് അൽഫോൻസാഗിരിയിൽ ഇടവക തിരുനാളിന് പ്രൗഢോജ്വലമായ സമാപനം

അൽഫോൻസാഗിരി ദൈവാലയത്തിൽ പ്രധാന തിരുനാളിന് സമാപനം കുറിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് പാലാ കിഴതടിയൂർ സെന്റ് ജോസഫ് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു വെണ്ണായിപ്പള്ളിൽ മുഖ്യകാർമ്മികനായി. പാലാ രൂപത പ്രോട്ടോ സിഞ്ചെലൂസ് വെരി റവ. ഫാ. ജോസഫ് തടത്തിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകി . ദിവ്യബലിക്ക് ശേഷം വിവിധ വാദ്യമെളങ്ങളുടെ അകമ്പടിയോടുകൂടി ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം ദൈവാലയത്തിൽ നിന്നും ആരംഭിച്ചു. വിവിധ പന്തലുകളിൽ ബഹുമാനപ്പെട്ട വൈദികരായ റവ. ഫാ. Read More…

education

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് എട്ടിന്

സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പരീക്ഷയ്ക്ക് ശേഷമുള്ള ടാബുലേഷൻ നടപടികൾ ഏപ്രിൽ ഏഴ് മുതൽ 25 വരെ നടക്കും. തുടർന്ന് മേയ് 7ന് Read More…

pala

വനിതാ കോൺഗ്രസ് എം ജനപ്രതിനിധികൾ ക്ക് സ്വീകരണം നൽകി

പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്തിൽ തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് സ്വീകരണവും പ്രതിനിധി സമ്മേളനവും നടത്തി.ഇടതുപഷ ജനാധിപത്യ മുന്നണിയുടെ നേത്യത്തിൽ ജോസ്.കെ.മാണി എം.പി നയിക്കുന്ന വികസന സന്ദേശ യാത്ര വിജയിപ്പിക്കുന്നതിനും 500 വനിത പ്രവർത്തകരെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. വനിതാ കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡൻറ് ലിസി ബേബി മുളയിങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. വനിതാ കോൺഗ്രസ് എം സംസ്ഥാന പ്രസിഡൻ്റ് Read More…

kottayam

ജില്ലാ വികസനസമിതി യോഗം; നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കാൻ നടപടിയെടുക്കും

കോട്ടയം: റോഡരികിലെ നടപ്പാത കൈയ്യേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിനും പൊതുമരാമത്തുവകുപ്പിനും പോലീസിനും നിർദേശം നൽകി. വഴിയരികിൽ താത്കാലിക ഷെഡ് കെട്ടി കച്ചവടം തുടങ്ങുകയും പിന്നീട് ചെറിയ കടമുറികളാക്കി മാറ്റുകയും ചെയ്യുന്നത് വ്യാപകമായതായി വിഷയം അവതരിപ്പിച്ച ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് പറഞ്ഞു. കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ പരിശോധന നടത്തി ഇത്തരം കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് അദ്ദേഹം Read More…