poonjar

പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ്; തട്ടിപ്പിനിരയായവർക്ക് നഷ്ട്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ വേണ്ട നടപടി സ്വീകരിക്കണം : പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 154 പേരിൽ നിന്ന് 60000/- രൂപ വച്ച് വാങ്ങി വൻ തട്ടിപ്പ് നടന്നിരിക്കുകയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഈ പഞ്ചായത്തിൽ നിന്ന് മാത്രം നഷ്ടപ്പെട്ടിരിക്കുന്നത്. കേരളം ഒട്ടാകെ നടന്ന തട്ടിപ്പിൽ പെട്ട് പണം നഷ്ടമായവരിൽ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്. കുടുംബശ്രീയുടെ പേര് ദുരുപയോഗിച്ച്, പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിച്ചു നടന്ന ഈ തട്ടിപ്പിൽ ഉത്തരവാദികളായ മുഴുവൻ പേരെയും വിശദമായ അന്വേഷണം നടത്തി, കണ്ടെത്തി, നഷ്ടപെട്ട Read More…

erattupetta

ഖുർആൻ സ്റ്റഡിസെൻ്റർ പഠിതാക്കളുടെ സംഗമവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ന്യേത്യത്വത്തിൽ ഖുർആൻ സ്റ്റഡി സെൻ്റർ പഠിതാക്കളുടെ സംഗമവും ‘സൂറുത്തുന്നൂർ’ ആധാരമാക്കി നടത്തിയ പ്രശ്നോത്തരിയുടെ ജില്ലാതല വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ട് പോയ ഒരു ജനതയെ കേവലം 23 വർഷക്കാലം കൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന ഉത്തമ സമൂഹമാക്കി മാറ്റിയത് പരിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിലാണെന്നും Read More…

aruvithura

റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്ന എൻസിസി കേഡറ്റുകൾക്ക് അരുവിത്തുറ കോളേജിൽ പ്രൗഡോജ്വല സ്വീകരണം

അരുവിത്തുറ : രാജ്യത്തിൻറെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ അരുവിത്തുറ കോളേജിൽ നിന്നും പങ്കെടുത്ത എൻസിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും, അൽഫോൻസാ അലക്സിനും പ്രൗഢോജ്വല സ്വീകരണം നൽകി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ സെൻറ് ജോർജ് കോളജിലേക്ക് ആനയിച്ചത്. തുടർന്ന് കോളേജിൽ എൻസിസിയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്റ്റോടെ വിദ്യാർഥികൾക്ക് വരവേൽപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് ,കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവർ Read More…

erattupetta

ബസിൽവെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായ വിദ്യാർത്ഥിനിക്ക് രക്ഷകരായി ബസ് ജീവനക്കാർ

ഈരാറ്റുപേട്ട: കോട്ടയം കുന്നോനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ഇന്ന് ഉച്ചയ്ക്ക് കോട്ടയം കുന്നോനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ദേവമാത ( KL 35 F 3759) ബസിൽ ഈരാറ്റുപേട്ടയിൽ വച്ച് പൂഞ്ഞാർ കുളത്തുങ്കൽ സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായി. ഉടൻതന്നെ ദേവമാതാ ബസ് ജീവനക്കാർ കുട്ടിയെ ഈരാറ്റുപേട്ട പി എം സി ആശുപത്രിയിൽ എത്തിച്ചു. ദേവമാത ബസ് ഡ്രൈവർ അമ്പാടി, ജോമോൻ, പ്രണവ് എന്നിവരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവർക്ക് നാട്ടുകാരുടെ അഭിനന്ദന പ്രവാഹമാണ്.

pala

പുകശല്യം ഗതികെട്ട് സ്കൂളിന് അവധി; അന്വേഷണവുമായി ചൈൽഡ് ലൈൻ

പാലാ : ടാറിംഗ് യൂണിറ്റിലെ പുകശല്യം കവീക്കുന്ന് സ്കൂളിന് നാളെ (07/02/2025) അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞും സ്കൂളിന് അവധിയായിരുന്നു. എ ഇ ഒ യ്ക്ക് അപേക്ഷ നൽകിയാണ് അവധി വാങ്ങിയത്. പകരം ഒരു ശനിയാഴ്ച ക്ലാസ് നടത്താനാണ് തീരുമാനം. കവീക്കുന്നിൽ നിന്നും ആകാശത്തേയ്ക്ക് ഉയർന്ന പുക ചെത്തിമറ്റത്ത് കാണാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഹാത്മാമാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്ന് ചൈൽഡ് ലൈൻ സ്ഥലം സന്ദർശിച്ചു. ശുദ്ധവായു ശ്വസിക്കാനുള്ള കുട്ടികളുടെ അവകാശം Read More…

erattupetta

എസ്.ഡി.പി.ഐ. ജില്ലാ ജനപ്രതിനിധി സംഗമം നാളെ

ഈരാറ്റുപേട്ട: എസ്. ഡി. പി. ഐ. കോട്ടയം ജില്ലാ ഈരാറ്റുപേട്ട പ്രതിനിധിസംഗമം നാളെ (7/02/25) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ വച്ച് നടക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് യു.നവാസ്, എന്നിവർ സംസാരിക്കും.

pala

അനധികൃത ടാറിംഗ് യൂണിറ്റ് സ്കൂളിനു സമീപം സ്ഥാപിച്ച് കവീക്കുന്നിലാകെ പുകമലിനീകരണം; നഗരസഭ ഉറക്കത്തിൽ

പാലാ: അനധികൃതമായി ടാറിംഗ് യൂണിറ്റ് സ്കൂളിന് പിന്നിൽ സ്ഥാപിച്ച് സ്കൂൾ കുട്ടികളുടെയും പരിസരവാസികളുടെയും ശ്വാസംമുട്ടിക്കുന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിനു പിന്നിലാണ് ടാറിംഗ് ആവശ്യത്തിനുള്ള രണ്ട് യൂണിറ്റുകൾ അനധികൃതമായി സ്ഥാപിച്ച് വൻതോതിൽ ടാറിംഗ് കരിപ്പുക പുറം തള്ളുന്നത്. ഇതോടെ സ്കൂളും പരിസരവും സമീപ പ്രദേശവുമാകെ ടാർ കരിപ്പുകപടലം കൊണ്ട് നിറയുകയും അസഹ്യമായ ടാറിംഗിൻ്റെ രൂക്ഷഗന്ധം മേഖലയാകെ പടർന്നിരിക്കുകയാണ്. സ്കൂൾ കെട്ടിടത്തിൻ്റെ 20 മീറ്റർ പിറകിലായി കടന്നു പോകുന്ന റോഡിലാണ് ഒരു ചെറിയ പ്ലാൻ്റും വലിയ Read More…

thalappalam

പകുതി വില തട്ടിപ്പ് ; മുഴുവൻ പ്രതികളെയും പിടികൂടണം : കേരള കോൺഗ്രസ് എം തലപ്പലം മണ്ഡലം കമ്മിറ്റി

തലപ്പുലം :പകുതി വിലക്ക് സ്കൂട്ടർ, ലാപ്ടോപ്, ഗൃഹോപകരണങ്ങൾ എന്നിവ നൽകുമെന്ന് പറഞ്ഞ് കോടികൾ തട്ടി യെടുത്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മുഴുവൻ പണവും ഇടാക്കി നൽകണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്തുണ നൽകിയ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മെംബർ മാർ ഉൾപെടെയുള്ള രാഷ്ട്രീയ നേതാക്കളെയും കേസിൽ പ്രതിചേർക്കണമെന്നും യോഗം ആവശ്യപെട്ടു.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് സുഭാഷ് വലിയമംഗലം അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു യോഗം ഉദ്ഘാടനം ചെയ്തു. ടോണി കുന്നുംപുറം, എൻ ടി മാത്യു Read More…

erattupetta

ചാനൽ ചർച്ചയിലെ വിദ്വേശ പരാമർശം; പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെക്ഷൻസ് കോടതി തള്ളി

ഈരാറ്റുപേട്ട : ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പിൽ പോകുമെന്ന് ഷോൺ ജോർജ് അറിയിച്ചു. മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവർത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സംഭവത്തിൽ അറസ്‌റ്റ് ഒഴിവാക്കാൻ വേണ്ടിയാണ് പിസി ജോർജ് മുൻകൂർ ജാമ്യം തേടിയത്. BNS 196, Read More…

kottayam

കോട്ടയം ജില്ലയിലെ പാതയോരങ്ങളുടെ സൗന്ദര്യവൽക്കരണം: കലാലയങ്ങളുടെയും പിന്തുണ ഉറപ്പാക്കും

കോട്ടയം: കോട്ടയം ജില്ലയിലെ നഗരങ്ങളും പാതയോരങ്ങളും മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിക്കുന്നതിനായി കലാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ ആറു നഗരസഭകളുടെ പരിധിയിൽ ഉൾപ്പെട്ട വിവിധ കോളജുകളിലെ പ്രിൻസിപ്പൽമാരും മാനേജർമാരും ചുമതലപ്പെടുത്തിയ അധ്യാപകരും ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തു തങ്ങളുടെ ആശയങ്ങൾ പങ്കുവച്ചു. ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജനകീയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു യോഗം വിളിച്ചുചേർത്തത്. പദ്ധതിയുടെ Read More…