ഈരാറ്റുപേട്ട: ഇന്ധനവില വര്‍ധന നിയന്ത്രിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിക്കൊള്ള അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍.
നിര്‍ഭയത്വത്തിന്റ് ബദല്‍ രാഷ്ട്രിയമാണ് എസ്.ഡിപി.ഐ. മുന്നോട്ട് വയ്ക്കുന്നത് എന്നും, ആസാമിലും ത്രിപുരയിലും സംഘ്പരിവാര്‍ ഭരണകൂടം മുസ്ലിം വംശഹത്യയാണ് നടത്തുന്നത് എന്ന് എസ്. ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം ഉത്ഘാടനം ചെയ്ത് കൊണ്ട് അജ്മല്‍ ഇസ്മായില്‍ പറഞ്ഞു.
മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സി.എച്ച്. ഹസീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സഫീര്‍ കുരുവനാല്‍, കെ.എസ് ആരിഫ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് റസിയ ഷെഹിര്‍ , മണ്ഡലം വൈസ് പ്രസിഡന്റ് അയ്യൂബ്ഖാന്‍ കാസിം, കെ. ഇ റഷീദ്, വി.എസ് ഹിലാല്‍, കെ.യു. സുല്‍ത്താന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ഇ. പി. അന്‍സാരി, ഫാത്തിമ മാഹീന്‍, നൗഫിയ ഇസ്മായില്‍, ഫാത്തിമ ഷാഹുല്‍, നസീറ സുബൈര്‍ എന്നിവര്‍ സംസാരിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം അജ്മല്‍ ഇസ്മായില്‍ നിര്‍വ്വഹിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19