poonjar

പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പ്; തട്ടിപ്പിനിരയായവർക്ക് നഷ്ട്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ വേണ്ട നടപടി സ്വീകരിക്കണം : പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി

പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ 154 പേരിൽ നിന്ന് 60000/- രൂപ വച്ച് വാങ്ങി വൻ തട്ടിപ്പ് നടന്നിരിക്കുകയാണ്. ഏകദേശം ഒരു കോടി രൂപയാണ് ഈ പഞ്ചായത്തിൽ നിന്ന് മാത്രം നഷ്ടപ്പെട്ടിരിക്കുന്നത്.

കേരളം ഒട്ടാകെ നടന്ന തട്ടിപ്പിൽ പെട്ട് പണം നഷ്ടമായവരിൽ ഭൂരിപക്ഷം പേരും സാധാരണക്കാരാണ്. കുടുംബശ്രീയുടെ പേര് ദുരുപയോഗിച്ച്, പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിച്ചു നടന്ന ഈ തട്ടിപ്പിൽ ഉത്തരവാദികളായ മുഴുവൻ പേരെയും വിശദമായ അന്വേഷണം നടത്തി, കണ്ടെത്തി, നഷ്ടപെട്ട പണം തിരിച്ചു കിട്ടുവാൻ വേണ്ട നടപടികൾ, പോലീസ് സ്വീകരിക്കണമെന്ന്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി അവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *