kottayam

ദുരന്തആഘാതം കുറയ്ക്കാൻ കാലാവസ്ഥ വ്യതിയാന പഠനം സഹായിക്കും: മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്

കോട്ടയം: കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയാനും ദുരന്തആഘാതം കുറയ്ക്കാനും കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രത്തിലെ ഗവേഷണം സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ജലവിഭവ വികസന വിനിയോഗ കേന്ദ്രം എന്നിവയ്ക്കായി രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടടസമുച്ചത്തിന്റെ ഒന്നാംഘട്ട നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ നാം നേരിടുകയാണ്. വ്യതിയാനം മൂലമുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും ഇവ ലഘൂകരിക്കാനുള്ള മാർഗങ്ങളെക്കുറിച്ചും ആഴമേറിയ പഠനവും Read More…

obituary

ഞാറോലിയ്ക്കൽ മേഴ്‌സി ലൂക്കാ നിര്യാതയായി

രാമപുരം :നെല്ലിയാനിക്കുന്ന് ഞാറോലിയ്ക്കൽ മേഴ്‌സി ലൂക്കാ (66) നിര്യാതയായി. ഭൗതീകശരീരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാരം ബുധനാഴ്ച (30/ 10/ 2024) 11AM ന് വീട്ടിൽ ആരംഭിച്ച് രാമപുരം സെന്റ് അഗസ്ത്യൻസ് ഫൊറോനാ പള്ളിയിൽ.

poonjar

അരുവിക്കച്ചാൽ വെള്ളച്ചാട്ടം: അടിസ്ഥാന സൗകര്യ വികസനത്തിന് 43 ലക്ഷം

പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴ അരുവിക്കച്ചാൽ വെള്ളച്ചാട്ടം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിനും, ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനുമായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും 43 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടവും ഏറ്റവും പ്രകൃതിരമണീയമായ വെള്ളച്ചാട്ടവും ആണ് അരുവിക്കച്ചാൽ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി Read More…

Accident

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: ഓട്ടോറിക്ഷയും ബൈക്കും കൂടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ഉല്ലാസിനെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9 മണിയോടെ കളത്തൂക്കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം.

mundakkayam

ശാരീരിക പരിമിതികൾ മറികടന്ന് ജ്യോതിഷിന്റെ വിജയം

മുരിക്കുംവയൽ: ഇക്കുറി കൊച്ചിയിൽ സ്കൂൾ കായികമേളയിൽ ജില്ലാ ഷട്ടിൽ ബാഡ്മിൻറൺ ടീം മത്സരിക്കുമ്പോൾ 65 ശതമാനം അംഗ പരിമിതിയുള്ള പ്ലസ് വൺ വിദ്യാർഥി ജ്യോതിഷ് കുമാർ ചരിത്രത്തിലെ ഭാഗമാകും. സംസ്ഥാനതലത്തിൽ സാധാരണ കുട്ടികൾക്കൊപ്പമുള്ള മത്സരത്തിന് പുറമേ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ മത്സരത്തിലും പങ്കെടുക്കുവാൻ ജ്യോതിഷ് കുമാർ അർഹത നേടി. ഭിന്ന ശേഷി പരിമിതിയുളളവരെ കൈപിടിച്ച് നിർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇൻക്ലൂസീവ് സ്പോർട്സ് മാനുവൽ രൂപവൽക്കരിച്ച ശേഷം ആ മത്സരങ്ങളിൽ ആദ്യം ഇടം കിട്ടിയിരിക്കുകയാണ് ജ്യോതിഷ് കുമാറിന്. മുണ്ടക്കയം Read More…

pala

നാഷണൽ ലോക് അദാലത്ത് നവംബർ 09 ന് നടത്തും

പാലാ: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നവംബർ 9ന് ( ശനിയാഴ്ച) രാവിലെ 10 മണി മുതൽ അദാലത്ത് നടത്തപ്പെടും. പരാതികൾ നവംബർ 1-ാം തിയ്യതി വരെ പാലാ കോടതി സമുച്ചയത്തിലെ ലീഗൽ സർവ്വീസസ് കമ്മറ്റി ആഫീസിൽ നൽകാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04822 216050,+919447036389.

pala

പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് കെ ആർ നാരായണൻ്റെ ജീവിതം: മോൻസ് ജോസഫ്

പാലാ: പ്രതിസന്ധികളിൽ തളരാൻ പാടില്ലെന്ന സന്ദേശമാണ് മുൻ രാഷ്ട്രപതി കെ ആർ നാരായണൻ തൻ്റെ ജീവിതത്തിലൂടെ പകർന്നു നൽകിയതെന്നു മോൻസ് ജോസഫ് പറഞ്ഞു. കെ ആർ നാരായണൻ്റെ നൂറ്റിനാലാമത് ജന്മവാർഷികദിനത്തോടനുബന്ധിച്ചു കെ ആർ നാരായണൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ആർ നാരായണൻ്റെ ജീവിതം യുവാക്കളെ പ്രചോദിപ്പിക്കുമെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. സമാനതകളില്ലാത്ത അതിജീവനമാണ് കെ ആർ നാരായണൻ്റെ ജീവിതം. കെ ആർ നാരായണൻ്റെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. Read More…

pala

സൈക്കിൾ റാലി പരിശീലനത്തിന് നേതൃത്വം നൽകാൻ പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ 30 കിലോ മീറ്റർ സൈക്കിൾ യാത്ര ചെയ്തു കോളേജിൽ എത്തി

പാലാ: സെന്റ് തോമസ് കോളേജ് പാലാ ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ഫ്‌ളാഗ്ഷിപ് പ്രോഗ്രാമുകളിലൊന്നായ നേച്ചർഫിറ്റ് കേരള സൈക്കിൾ പ്രയാണത്തിനുള്ള പരിശീലനപരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. പരിശീലനത്തിന് നേതൃത്വം നൽകാൻ കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജെയിംസ് മോനിപ്പള്ളിയിലുള്ള തന്റെ വസതിയിൽനിന്നും സൈക്കിൾ യാത്ര ചെയ്താണ് കോളേജിൽ എത്തിയത്. ശാരീരിക-മാനസിക ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നതോടൊപ്പം പ്രകൃതിസൗഹൃദഗതാഗത മാർഗ്ഗമെന്ന നിലയിൽ സൈക്ലിംഗിനെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ കേരളത്തിലെ 14 Read More…

general

പ്രതിഷേധ ധർണ്ണ നടത്തി

തിരുവഞ്ചൂർ :തിരുവഞ്ചൂരിൽ പ്രവർത്തിച്ചു വരുന്ന ഗവണ്മെന്റ് വൃദ്ധസദനം അയർക്കുന്നം പഞ്ചായത്തിൽ നിന്ന് മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോൺഗ്രസ്‌ (എം ) അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗം കേരള സംസ്ഥാന ലാൻഡ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മെമ്പറും, കേരള കോൺഗ്രസ്‌ (എം )സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗവുമായ ശ്രീ. ജോസഫ് ചാമക്കാല ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ജോസ് കുടകശ്ശേരി, ബിജു ചക്കാല, ജോയ് ഇലഞ്ഞിക്കൽ,ആലി Read More…

poonjar

സീതി സാഹിബ് മെമ്മൊറിയൽ ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം

പൂഞ്ഞാർ : കേരള നിയമസഭ മുൻ സ്പീക്കർ കെ.എം സീതിസാഹിബിൻ്റെ അനുസ്മരണാർത്ഥം പൂഞ്ഞാർ ഗൈഡൻസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ പ്രസംഗ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ആതിഥേയരായ ഗൈഡൻസ് പബ്ലിക് സ്കൂളും,യു.പി വിഭാഗത്തിൽ സെൻ്റ് എഫ്രേംസ്എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ സെൻ്റ് മേരീസ് എച്ച്.എസ്.എസ് തീക്കോയിയും ജേതാക്കളായി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച സ്പെക്ട്രം ക്വിസ്സ് മത്സരത്തിൽ യു.പി വിഭാഗത്തിൽ സെൻ്റ് എഫ്രേംസ് എച്ച്.എസ് ചിറക്കടവും എച്ച്.എസ് വിഭാഗത്തിൽ ഗൈഡൻസ് പബ്ലിക് സ്കൂളും ജേതാക്കളായി.സമാപന സമ്മേളനം മുൻ അധ്യാപകൻ Read More…