രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് കോമേഴ്‌സ് മാനേജ്‌മന്റ് ഇംഗ്ളീഷ് ഡിപ്പാർട്‌മെന്റുകളുടെ നേതൃത്വത്തിൽ കേരളത്തിലെ ഹ്യുമാനിറ്റീസ് കോമേഴ്‌സ് രണ്ടാം വർഷ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി ‘റ്റിൻ ടെക്സ്’ ശിൽപ്പശാല നടത്തുന്നു.
വിദ്യാർഥികളിൽ നൂതന ആശയ വികസനവും സംഭകത്വവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ശിൽപ്പശാല നവംബർ 14 ,15 തിയതികളിൽ നടത്തുന്നു. സംസ്ഥാന തലത്തിൽ വ്യവസായമേഖലയിലെ പ്രമുഖരും പ്രശസ്ത സംരംഭകരും ക്‌ളാസ്സുകൾക്കും ചർച്ചകൾക്കും നേതൃത്വം നൽകും.
തികച്ചും സൗജന്യമായി നടത്തുന്ന ഈ പരിശീലന പരിപാടി വളർന്നുവരുന്ന വിദ്യാർഥി സമൂഹത്തിന് വ്യവസായ വാണിജ്യ മേഖലകളിൽ പുതിയ ആശയങ്ങളും സംരംഭങ്ങളും ആരംഭിക്കുവാൻ ഉതകുന്ന മാർഗ നിർദേശങ്ങൾ നൽകും.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും സ്പോട് രെജിസ്ട്രേഷനും സൗകര്യം ഉണ്ട്. താൽപ്പര്യമുള്ള വിദ്യാർഥികൾ വിളിക്കുക 9495480309.