പൂവത്തോട്: കട്ടയ്ക്കൽ കെ.ജെ.ജോസഫ് (അപ്പച്ചൻ–77) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഭരണങ്ങാനം തയ്യിൽ സെലിൻ ജോസഫ്. മകൾ: ടെനിമോൾ. മരുമകൻ: ബോസി വെട്ടുകാട്ടിൽ (നീലൂർ).
Month: March 2026
കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ്; ഒന്ന് മുതൽ നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി MVD
കുട്ടികൾക്ക് പ്രത്യേക സീറ്റ് ബെൽറ്റ് നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. ഒന്ന് മുതൽ നാല് വയസുവരെയുള്ള കുട്ടികൾക്കാണ് സീറ്റ് ബെൽറ്റ് നിർബന്ധം ആക്കുന്നത്. ഈ മാസം സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ ബോധവത്കരണം നടത്തും. അടുത്ത മാസം താക്കീത് നൽകും. ഡിസംബർ മുതൽ സെറ്റ് ബെൽറ്റ് ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്ന് എംവിഡി അറിയിച്ചു. നാല് വയസുവരെയുള്ള കുട്ടികൾക്ക് വാഹനത്തിന് പിന്നിലെ സീറ്റിൽ റീസ്‌ട്രെയിൻഡ് സീറ്റ് ബൽറ്റ് സിസറ്റം സജ്ജമാക്കണമെന്ന് നിർദേശം. 4 വയസിന് മുകളിലും 14 വയസ് വരെയും Read More…
കേരളാ കോൺഗ്രസ്സ് @ 60: കെ.എം.മാണി കേരള കോൺഗ്രസിലൂടെ ആധുനിക പാലായെ സൃഷ്ടിച്ചു
പാലാ: 1965-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.എം.മാണി എന്ന സമർപ്പിത രാഷ്ട്രീയ പ്രതിഭയെ പാലാ കണ്ടെത്തി നൽകിയതാണ് അടിസ്ഥാന സൗകര്യ വികസനത്തിൽ പാലാ മുന്നേറുവാൻ ഇടയാക്കിയതെന്ന് പാർട്ടിയുടെ അറുപതാം ജന്മദി നത്തോട് അനുബന്ധിച്ച് ചേർന്ന ആദ്യകാല കേരള കോൺഗ്രസ്സ് യുവജന -വിദ്യാർത്ഥി നേതൃയോഗം ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് (എം) വജ്രജൂബിലി ആഘോഷിക്കുമ്പോൾ പാലാ അതിൻ്റെ പുരോഗതിയുടെ സുവർണ്ണ പടവുകൾ പിന്നിട്ടിരിക്കുകയാണ്ഒരു ജില്ലാ തലസ്ഥാനത്തിൻ്റെ പ്രൗഢിയിൽ ഇന്ന് തലയുയർത്തിശോഭിക്കുന്ന എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളത്തിലെ ഒന്നാം നിര നിയോജക മണ്ഡലങ്ങളിൽ Read More…
അസാധ്യമെന്ന് കരുതിയ ബോട്ട് റിക്കവറി ദൗത്യം സാധ്യമാക്കി ടീം നന്മക്കൂട്ടം
കോട്ടയം: കോടിമതയില്‍ കൊടൂരാറ്റില്‍ മുങ്ങിയ കുടുംബശ്രീയുടെ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ഉയര്‍ത്തി. കോടിമത ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ആഴ്ചയാണ് ബോട്ട് വെള്ളം കയറി മുങ്ങിയത്. കുടുംബശ്രീയുടെ കീഴിൽ ഫ്‌ളോട്ടിംങ് റെസ്റ്റോറന്റ് ആയി പ്രവര്‍ത്തിച്ചിരുന്ന കായിപ്പുറം സൊസൈറ്റിയുടെ പാതിരാമണല്‍ ക്രൂസാണ് മുങ്ങിയത്. 4 ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ബോട്ട് പൂര്‍ണ്ണമായും വെള്ളത്തിനു മുകളിലേക്ക് ഉയര്‍ത്താന്‍ സാധിച്ചത്. കുമ്മനം സ്വദേശി അബ്ദുല്‍ കലാം ആസാദിന്റെ (ഗ്രാന്‍ഡ് മാസ്റ്റര്‍) JRS Academy) നേതൃത്വത്തില്‍ ആണ് ബോട്ട് ഉയര്‍ത്തല്‍ പദ്ധതി വിജയം കണ്ടത്. കോട്ടയത്ത് Read More…
ഉന്നതവിജയം നേടിയ ഹരിതകർമസേനാംഗങ്ങളുടെ മക്കൾക്ക് അനുമോദനം
കോട്ടയം: 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഹരിതകർമസേന അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ക്ലീൻ കേരള കമ്പനി അനുമോദനവും ക്യാഷ് അവാർഡും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി മാനേജിങ്ങ് ഡയറക്ടർ സുരേഷ് കുമാർ, ഡെപ്യൂട്ടി ജില്ലാ Read More…
ലയൺസ് ക്ലബ് ഓഫ് രാമപുരത്തിന്റെയും, ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ രാമപുരം കുഞ്ഞച്ചൻ ഭവൻ സന്ദർശിച്ചു
രാമപുരം: അന്താരാക്ഷ്ട്ര മാനസിക ദിനാചാരണത്തോട് അനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് രാമപുരത്തിന്റെയും മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ രാമപുരം ആയുർവേദ ഡിസ്പൻസിറിയുടെയും സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പും, മാനസിക ആരോഗ്യ ബോധവത്കരണ ക്ലാസും, നിയമ ബോധനക്ലാസും സ്നേഹവിരുന്നും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞച്ചൻഭവൻ ഡയറക്ടർ ബിനോയ് ജെയിംസിന്റെ അധ്യക്ഷതയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ നിർവഹിച്ചു. ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം Read More…
കുറത്തറയിൽ ബൈജു കെ പി നിര്യാതനായി
വാഗമൺ : വഴിക്കടവ് കുറത്തറയിൽ ബൈജു കെ പി (39) നിര്യാതനായി. സംസ്കാരം നാളെ (9/ 10/ 2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ തുടക്കംക്കുറിച്ചു
വാകക്കാട് : കുട്ടികൾ ശാസ്ത്രാവബോധം ഉള്ളവരായ് വളർന്നെങ്കിൽമാത്രമേ സാമൂഹികപ്രതിബന്ധയുള്ള നല്ല പൗരൻമാരായ് തീരുകയുള്ളുവെന്ന് ഫ്രാൻസീസ് ജോർജ് എം.പി. വിദ്വാഭ്യാസത്തിലൂടെ ലഭിക്കുന്ന ശാസത്രാവബോധം പരിഭോഷിപ്പിക്കുന്നതിനുള്ള മാർഗ്ഗമാണ് ശാസ്ത്രോത്സവം എന്നും അദ്ദേഹം പറഞ്ഞു. വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം ‘ഇൻസ്പെര നെക്സ് 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. ഒക്ടോബർ 8, 9, 10 തീയതികളിലായാണ് ശാസ്ത്രോത്സവം നടക്കുന്നത്. ഒക്ടോബർ 8ന് പ്രവർത്തിപരിചയമേളയും ഐ ടി മേളയും, ഒക്ടോബർ 9ന് ശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും, Read More…
വാഴയ്‌ക്കപ്പാറയിൽ ചിന്നമ്മ ജോസഫ് നിര്യാതയായി
ഇടപ്പാടി: വാഴയ്‌ക്കപ്പാറയിൽ ജോസഫ് ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (77) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് ഇടപ്പാടിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. കൈപ്പള്ളി കാണക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ജോസഫ് (മാനേജർ കെഎസ്എഫ്ഇ ഭരണങ്ങാനം), ജോളി സിബി, ലൗലി സോജി, പൗളി നെൽറ്റോ. മരുമക്കൾ: സോണിയ പൂവത്തോലിൽ അന്തിനാട്, സിബി വാളികുളത്ത് കടനാട്, സോജി തൂമ്പുങ്കൽ കുറുമ്പനാടം, നെൽറ്റോ ചെറിയതറപ്പേൽ മണ്ണയ്‌ക്കനാട്.
ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ചൊഴിയണം: കെ.എ. ഷെഫീഖ്
ഈരാറ്റുപേട്ട: ആഭ്യന്തര വകുപ്പ് ആർ.എസ്.സുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ കെ.എ ഷെഫീഖ് ആവശ്യപെട്ടു. ആർ.എസ്.എസ് പിണറായി പോലീസ് കൂട്ടുകെട്ട് കേരളത്തെ സംഘപരിവാറിന് പണയപ്പെടുത്താൻ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ച് ഒക്ടോബർ 1 മുതൽ 15 വരെ വെൽഫെയർ പാർട്ടി സംസ്ഥാനത്ത് ഉടനീളം നടത്തിവരുന്ന ജനകീയ പ്രതിരോധത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട തെക്കേകരയിൽ നടത്തിയ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ആർ. എസ്. Read More…











