പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം താലൂക്കുകളെ പൂർണമായും നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനും പുനർവ്യാപനം തടയുന്നതിനുമായി രോഗബാധിത മേഖലകളിൽ വളർത്തു പക്ഷികളുടെ എണ്ണം ക്രമമായി കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സെപ്റ്റംബർ രണ്ടിനാണ് ഗസറ്റ് വിജ്ഞാപനത്തിലൂടെ സർക്കാർ പുറപ്പെടുവിച്ചത്. കോട്ടയം ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിൽ 2024 ഡിസംബർ 31 Read More…
Month: July 2025
അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ: ‘പുനർജനി’ പദ്ധതിക്കു തുടക്കം
കോട്ടയം : അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്ന പുനർജനി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസകരമാകുന്ന രീതിയിൽ ജീവൻരക്ഷാ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്നതിനായി കോട്ടയം ജില്ലാ പഞ്ചായത്താണ് കോട്ടയം ജനറൽ ആശുപത്രി വഴി പുനർജനി നടപ്പാക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. Read More…
പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി മെഗാ രക്തദാന ക്യാമ്പ് നടത്തി
പാലാ: പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റും, ലയൺസ് ക്ലബ് ഓഫ് കൊല്ലപ്പള്ളിയും, പാലാ ബ്ലഡ് ഫോറവും, ഫെഡറൽ ബാങ്കും സംയുക്തമായി എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെയും, സെന്റ് തോമസ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ചെത്തിപ്പുഴയുടെയും സഹകരണത്തോടെ മെഗാ ബ്ലഡ് ഡോണേഷൻ ക്യാമ്പും, ബോധവത്കരണ ക്ലാസും നടത്തി. പരിപാടിയുടെ ഉത്ഘാടനം പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസിന്റെ അധ്യക്ഷതയിൽ കോട്ടയം എം പി ഫ്രാൻസിസ് ജോർജ് Read More…
പരിസ്ഥിതിലോല പ്രദേശം: തീക്കോയി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിക്ക് ആക്ഷേപം നൽകി
തീക്കോയി : കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജ് പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തികൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ തീക്കോയി വില്ലേജിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തീക്കോയി ഗ്രാമപഞ്ചായത്തിന്റെ ആക്ഷേപം മുഖ്യമന്ത്രിക്ക് പ്രസിഡന്റ് കെ സി ജെയിംസ് , ചാൾസ് ജെ തയ്യിൽ എന്നിവർ ചേർന്ന് നൽകി. ഒരു സെന്റ് വനപ്രദേശം പോലുമില്ലാത്ത തീക്കോയി വില്ലേജിനെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതിലോല പ്രദേശപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ഗവൺമെന്റിന്റെ കാലത്ത് ഉമ്മൻ വി ഉമ്മന്റെ റിപ്പോർട്ടിന്റെയും Read More…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 73 വർഷം കഠിന തടവും 80,000/- രൂപ പിഴയും
ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വെള്ളിലാപ്പള്ളി വില്ലേജിൽ ഏഴാച്ചേരിയിൽ മെച്ചേരിൽ അർജുൻ ബാബു(27) എന്നയാളെ 73 വർഷം കഠിന തടവിനും 80,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി. റോഷൻ തോമസ് വിധിച്ചു. പ്രതി പിഴ അടച്ചാൽ 80,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും, പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 1/ 5/ 2021 മുതൽ 16/8/2021 വരെയുള്ള കാലയളവിൽ Read More…
മനത്താനത്ത് സെബാസ്റ്റ്യൻ എം ഡി നിര്യാതനായി
പാലാ : വെള്ളിയേപ്പള്ളിൽ മനത്താനത്ത് സെബാസ്റ്റ്യൻ എം ഡി (ബാബു-48) നിര്യാതനായി .മൃതസംസ്കാരം ഇന്ന് ( വ്യാഴം) 3.30 നു വെള്ളിയേപ്പള്ളിൽ ഉള്ള വീട്ടിൽ ആരംഭിച്ച് സെന്റ് മേരീസ് ളാലം പഴയ പള്ളിയിൽ.
കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കുടുബമേളയും വനിതാ സാംസ്കാരിക വേദി സംഗമവും പൂഞ്ഞാറിൽ നടന്നു
പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്നു. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് മാത്യു, അബ്ദുൾ റസാഖ് കെ. Read More…
ഇ എസ് എ – തീക്കോയിൽ സർവ്വകക്ഷി യോഗം ചേർന്നു
തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായത്തിൽ സർവ്വകക്ഷിയോഗം ചേർന്നു. ജനപ്രതിനിധികൾ , രാഷ്ട്രീയ-സമുദായ-സന്നദ്ധ-സംഘടനാ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ സ്കൂൾ സ്ഥാപന മേധാവികൾ, സ്കൂൾ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശത്തു നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് Read More…
പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബും , ഹൈടെക് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു
പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെയും ഹൈടെക് ക്ലാസ് റൂമിന്റെയും ഉദ്ഘാടനം പൂർവ വിദ്യാർത്ഥിയും, സംസ്ഥാന സർക്കാർ പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ ബിനോയ് ജോസഫ് വലിയ മുറത്താങ്കൽ നിർവഹിച്ചു. സാങ്കേതിക വൈദഗ്ദ്യം നേടിയ തലമുറയുടെതാണ് ഭാവി ലോകം എന്ന് അദ്ദേഹം പറഞ്ഞു.ആധുനിക കാലഘട്ടത്തിൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും വിദ്യാഭ്യാസ മേഖലയിൽ പ്രയോജനപ്പെടുത്തണമന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ അദ്ദേഹം ഓണസമ്മാനമായി തന്റെ Read More…
മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മേലുകാവ് വില്ലേജ് ഇഎസ്എ യിൽ ഉൾപ്പെടുത്തുന്നതിനെതിരെ സെമിനാറും സംവാദവും നടത്തി
മേലുകാവുമറ്റം: മേലുകാവ് വില്ലേജ് സംരക്ഷണ സമിതിയുടെ രക്ഷാധികാരി റെവ്. ഡോക്ടർ ജോർജ് കാരംവേലിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സമിതി ചെയർമാൻ ശ്രീ. ജെയിംസ് മാത്യു തെക്കേൽ സ്വാഗതം പറഞ്ഞു. ഇഎസ്ഏ നടപ്പാക്കിയാൽ വരാവുന്ന ദുരന്തങ്ങളെ പറ്റി മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. പി സി ജോസഫ് എക്സ് എംഎൽഎ യോഗത്തിൽ സൂചിപ്പിച്ചു. ഇന്ന് കാണുന്ന അവസ്ഥയിൽ നിന്നും നമ്മുടെ പ്രദേശം വളരെ പിന്നോട്ട് പോകുമെന്നും ഈ മേഖലയിൽ താമസിക്കുന്ന ആളുകളുടെ സ്വാതന്ത്ര്യം പൂർണമായും ഹനിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇഎസ്എ Read More…