ഭരണങ്ങാനം: റോഡിലെ ഹംപിൽ ചാടി നിയന്ത്രണം വിട്ട കാർ എതിർദിശയിൽ വന്ന കാറിലിടിച്ച് 2 പേർക്ക് പരുക്ക്. പരുക്കേറ്റ ചേന്നാട് സ്വദേശികളായ രാധാകൃഷ്ണൻ ( 58), ബിന്ദു ( 48) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മേരിഗിരി ഭാഗത്തു വച്ചായിരുന്നു അപകടം.
Month: July 2025
‘ ഹായ് ടു ലൈഫ് ‘ ക്യാംപെയ്നുമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസ്
പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ‘ സേ നോ ടു ഡ്രഗ്സ്, സേ ഹായ് ടു ലൈഫ് ‘ ക്യാംപെയ്ന് തുടക്കമായി. ബോധവത്ക്കരണ സെമിനാറുകൾ, റാലികൾ, വിവിധ മത്സരങ്ങൾ, പോസ്റ്റർ പ്രദർശനം, വിദഗ്ദ്ധർ നയിക്കുന്ന ക്ലാസുകൾ, വീഡിയോ പ്രദർശനം, ഹ്രസ്വചിത്ര നിർമ്മാണം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ. സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ, ലഹരിയോട് ‘നോ’ പറയുന്നതിൻ്റെയും അങ്ങനെ ലഭിക്കുന്ന Read More…
പുണ്യശ്ലോകനായ കുട്ടൻതറപ്പേൽ യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികാചരണവും ശ്രാദ്ധസദ്യയും കടപ്ലാമറ്റം സെന്റ് മേരിസ് പള്ളിയിൽ
കടപ്ലാമറ്റം: ദിവ്യകാരുണ്യഭക്തി, പ്രാർത്ഥന, ദീനാനുകമ്പ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച കുട്ടൻതറപ്പേൽ ബഹു. യൗസേപ്പച്ചന്റെ 67-ാം ചരമവാർഷികവും ശ്രാദ്ധസദ്യയും സെപ്റ്റംബർ 7-ാം തീയതി ശനിയാഴ്ച കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ നടക്കും. കടപ്ലാമറ്റം ഇടവകയിൽ കുട്ടൻതറപ്പേൽ കുടുംബത്തിൽ കുര്യാക്കോ വെന്മേന ദമ്പതികളുടെ 5 മക്കളിൽ നാലാമനായി 1883 മാർച്ച് 25-ാം തീയതി യൗസേപ്പച്ചൻ ഭൂജാതനായി. 1883 ഏപ്രിൽ 2- ന് കടപ്ലാമറ്റം പള്ളിയിൽ വെച്ച് ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ബാല്യത്തിൽത്തന്നെ പ്രിയമാതാവിനെ നഷ്ടപ്പെട്ട അച്ചൻ ഒരു Read More…
കോട്ടയത്ത് കാണാതായ വിദ്യാർഥിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കോട്ടയം എസ്.എം.ഇ. കോളേജിൽ നിന്നും കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കുടമാളൂർ പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എസ്എംഇ കോളേജിലെ ഒന്നാം വർഷ എംഎൽടി വിദ്യാർത്ഥിയായ അജാസ് ഖാനാണ് മരിച്ചത്. ഇന്നലെ അർദ്ധരാത്രി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കുടമാളൂർ പുഴയിൽ ഫയർ ഫോഴ്സ് തെരച്ചിൽ നടത്തിയത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. Read More…
എ. വി ഗോപിനാഥൻ നായർ ഉതിരക്കുളത്തിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
തോടനാൽ: കൊഴുവനാൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും കേരള കോൺഗ്രസ് എം കൊഴുവനാൽ മുൻ മണ്ഡലം വർക്കിംഗ് പ്രസിഡണ്ടും ആയിരുന്ന എ. വി ഗോപിനാഥൻ നായർ ഉതിരക്കുളത്തിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് എം കൊഴുവനാൽ മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് സണ്ണി അഗസ്റ്റിൻ നായ്പുരയിടം അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി., ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ്, അഡ്വക്കേറ്റ് Read More…
സ്നേഹവീടിന്റെ ഉത്ഘാടനം നടത്തപ്പെട്ടു
കുന്നോനി: ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്റ്റുകളിൽ ഒന്നായ HOME FOR HOMELESS ( വീടില്ലാത്തവർക്ക് വീട് ) പ്രോജെക്ടിന്റെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കുന്നോനിയിൽ രോഗിയായ ഒരാളുടെ വീട് പണി പൂർത്തീകരിച്ച് കൊടുത്തു. പരിപാടിയുടെ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. വീടിന്റെ താക്കോൽ ദാനവും ഗിഫ്റ്റ് വിതരണവും പ്രസിഡന്റ് മനോജ് മാത്യു പരവരാകത്ത് നിർവഹിച്ചു. Read More…
ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്റർ പണിയാൻ അഡ്വ. ഹാരിസ് ബീരാൻ എം.പി 55 ലക്ഷം രൂപ അനുവദിച്ചു
ഈരാറ്റുപേട്ട : വടക്കേക്കരയിൽ പി കെ അലിയാർ മെമ്മോറിയൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ അഡ്വ.ഹാരിസ് ബീരാൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു. ഈരാറ്റുപേട്ട നഗരസഭ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ജൂലൈ 21 ന് ബറക്കാത്ത് ഓഡിറ്റോറിയത്തിൽ ഹാരിസ് ബീരാൻ എം.പിക്ക് സ്വീകരണം നൽകീയിരുന്നു. ഈ സ്വീകരണ സമ്മേളനത്തിൽ വെച്ച് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും നഗരസഭ യു.ഡി.എഫ് കൗൺസിലന്മാരും ചേർന്ന് ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്ററും Read More…
മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം
മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് പൂഞ്ഞാറിൻ്റെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം പൂഞ്ഞാർ സെന്റ് ആൻ്റണീസ് എൽ. പി. സ്കൂൾ ഹാളിൽ വച്ച് നടന്നു. ബാങ്ക് ചെയർമാൻ ശ്രീ കെ. എഫ് കുര്യൻ കളപ്പുരക്കൽപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാങ്ക് വൈസ് ചെയർമാൻ അഡ്വ. ഷോൺ ജോർജ്, മറ്റു ബോർഡ് അംഗങ്ങൾ എന്നിവർ സംസാരിക്കുകയും, ബാങ്ക് സി.ഇ.ഒ ശ്രീ. എബിൻ എം. എബ്രാഹം പൊതുയോഗ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. കൂട്ടിക്കൽ ഇളംകാട് സ്വദേശിയും Read More…
അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5 ന് തിരിതെളിയും
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് 5-ാം തീയതി വ്യാഴാഴ്ച്ച തിരി തെളിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ചടങ്ങിൽ എം.പി ഫണ്ടിൽ നിന്നനുവദിച്ച കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എം.പി നിർവഹിക്കും. കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആൻ്റൊ ആൻ്റണി എംപി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.ൽ. എ, മുൻ Read More…
സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കിടങ്ങൂർ സ്വദേശി സ്റ്റീഫനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെ കുമ്മണ്ണുർ ഭാഗത്ത് വച്ചായിരുന്നു അപകടം.