കടവുപുഴ പാലം പുനർ നിർമ്മാണം, ലൈഫ് പദ്ധതി നടപടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിൽ നിന്നും നേരിടുന്ന അവഗണ നയുടെ പിന്നാലെ ഇപ്പോഴിതാ സബ് ട്രഷറിയിൽ നിന്നും വലിയ ഒരു ഇരുട്ടടിയും.
2023 – 24 വാർഷിക പദ്ധതിയുടെ ബില്ലുകൾ സബ് ട്രഷറിയിൽ നിന്നും യഥാസമയം മാറി ലഭിക്കാത്തതു മൂലം പഞ്ചായത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

തനതു വരുമാനം ദൈനം ദിന ചെലവുകൾക്കു പര്യാപ്തമല്ല. ഈ ഒരു സാഹചര്യത്തിലാണ് തെരുവു വിളക്കുകളുടെ വൈദ്യുതി ചാർജ് ഉൾപ്പടെയുള്ള അത്യാവശ്യം മാറേണ്ട ബില്ലുകൾ പോലും ഈരാറ്റുപേട്ട സബ് ട്രഷറിയിൽ നിന്നും മാറി തരാത്തത് സർക്കാർ നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ സമർപ്പിച്ച ഏകദേശം 25 ലക്ഷം രൂപയുടെ 40 ബില്ലുകളാണ് ട്രഷറി മനപൂർവ്വം മാറ്റിവച്ചത്.
വൈദുതി ബില്ല് അടയ്ക്കാത്തതിനാൽ ഏതു സമയവും സ്ടീറ്റ് ലൈറ്റ് കണക്ഷൻ വിഛേദിക്കുമെന്നാണ് . KSEB യിൽ നിന്നും അറിയിച്ചിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ജില്ലാ കളക്ടറോടും ‘ജില്ലാ ജോയിന്റ് ഡയറക്ടറോടും പ്രസിഡൻ്റ് പി.എൽ ജോസഫ് അഭ്യർത്ഥിച്ചിട്ടുണ്ട്.