moonilavu

വലിയകുമാരമംഗലം സെന്റ്. പോൾസ് ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മൂന്നിലവ്: വലിയകുമാരമംഗലം സെന്റ് പോൾസ് ഹൈസ്കൂളിലെ ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്തു.

നിറയെ പച്ചപ്പ്, നിറയെ വായന, നിറയെ പുഞ്ചിരി എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. ഈ ആശയങ്ങൾ ഉൾകൊണ്ട് പൂന്തോട്ട നിർമ്മാണം, പച്ചക്കറി കൃഷി, റീഡിംഗ് റൂം സജ്ജീകരിക്കൽ, വിവിധ സന്നദ്ധ, കാരുണ്യ പ്രവർത്തനങ്ങൾ, മത്സരപരീക്ഷാ പരിശീലനം, ക്യാമ്പുകൾ, ടൂർ പ്രോഗ്രാമുകൾ, വിവിധ പ്രോജക്ടുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.

സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, നല്ലപാഠം കോഓർഡിനേറ്റർമാരായ പ്രിൻസ് അലക്സ്, വിപിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *