pala

ഇടയാറ്റ് സ്വയംഭൂ: ബാലഗണപതി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ

പാലാ: ഇടയാറ്റ് സ്വയംഭൂ: ബാലഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ നടക്കും. അമ്മയുടെ മടിയിൽ ഇരി ക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തി ലെ പ്രധാന പ്രതിഷ്‌ഠ. അതിനാൽ കുട്ടികൾകൾക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്. രാവിലെ 5 മുതൽക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ,6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി തുരുത്തിയിൽ ഇല്ലം കണ്ണൻ നമ്പൂതിരിയും Read More…

kuravilangad

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ്മോൻ വി. ജി. ഉദ്ഘാടനം നിർവഹിച്ചു. ഡോ. സജി അഗസ്റ്റിൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. സരിത കെ. ജോസ്, ഡോ. സൈജു തോമസ്, അസോസിയേഷൻ സെക്രട്ടറി ആദിത്യാ Read More…

ramapuram

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച്

വാകക്കാട് : രാമപുരം ഉപജില്ലാ ശാസ്ത്രോത്സവം (ശാസ്ത്ര- സാമൂഹ്യശാസ്ത്ര- ഗണിതശാസ്ത്ര- പ്രവർത്തിപരിചയ- ഐടി മേള ) വാകക്കാട് സെൻറ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് ഒക്ടോബർ 8, 9, 10 തീയതികളിലായി നടത്തും. ഇതോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മൈക്കിൾ ചീരാംകുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു സോമൻ മുഖ്യപ്രഭാഷണം നടത്തി. മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാർലി ഐസക്, Read More…

Main News

2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ; ഈ മാസം 11ാം തീയതി മുതൽ വിതരണം ചെയ്യും

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുമ്പ് നൽകാൻ സർക്കാർ തീരുമാനം. തുക അനുവദിച്ചുകൊണ്ടുളള്ള ഉത്തരവ് പുറത്തിറങ്ങി. ഈ മാസം 11ാം തീയതി മുതൽ പെൻഷൻ‌ വിതരണം ചെയ്ത് തുടങ്ങും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിനെ Read More…

Accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കൊഴുവനാൽ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ എലിക്കുളം സ്വദേശി ജിൻസ് ജോസിനെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 യോടെ കൊഴുവനാൽ ബാങ്ക് ജംഗ്ഷനു സമീപമായിരുന്നു അപകടം.

aruvithura

അരുവിത്തുറ കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്ററർ: ജോസ് കെ മാണി എംപിയുടെ ജൂബിലി സമ്മാനം

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിന് റിപ്രോഗ്രാഫിക്ക് സെൻ്റർ സമ്മാനിച്ച് ജോസ് കെ മാണി എം പി. തൻ്റെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ലഭ്യമാക്കിയാണ് റിപ്രോഗ്രാഫിക്ക് സെൻ്റർ യഥാർത്ഥ്യമാക്കിയത്. കോളേജിൻ്റെ പുതിയ ലൈബ്രറി ബ്ലോക്കിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച നടന്ന വജ്ര ജൂബിലി സമ്മേളനത്തിൽ വച്ച് ജോസ് കെ മാണി എം പി റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നു. ചടങ്ങിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, പത്തനംതിട്ട Read More…

general

കേരള ക്രിക്കറ്റ് ലീഗില്‍ തൊടുപുഴയുടെ അഭിമാനമായി ബ്ലൂടൈഗേഴ്‌സ് താരം ജോബിന്‍ ജോബി

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരവും തൊടുപുഴ സ്വദേശിയുമായ ജോബിന്റെ ബാറ്റിങ്ങിന് പതിനേഴഴകാണ്. ജൂനിയര്‍ മത്സരങ്ങള്‍ കളിക്കേണ്ട പ്രായത്തില്‍ ജോബിന്‍ കളിക്കുന്നത് കേരള ക്രിക്കറ്റ് ലീഗില്‍. അനായാസം അതിര്‍ത്തി കടത്തുന്നതാകട്ടെ രഞ്ജിയടക്കമുള്ള മത്സരങ്ങള്‍ കളിച്ച മുതിര്‍ന്ന താരങ്ങളെ. മികച്ച പ്രകടനവുമായി കേരള ക്രിക്കറ്റില്‍ പുത്തന്‍ താരോദയമാവുകയാണ് ജോബിന്‍ ജോബി എന്ന പതിനേഴുകാരന്‍. അഴകും ആക്രമണോല്‍സുകതയും ചേരുന്ന സുന്ദരമായ ബാറ്റിങ് ശൈലിയും വിക്കറ്റിന്റെ ഇരു ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്. കഴിഞ്ഞ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന്റെ Read More…

general

സംസ്കാര വേദി അധ്യാപക ദിനാഘോഷം

മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. അറക്കുളത്ത് റിട്ട.പ്രിൻസിപ്പലും സാഹിത്യകാരനുമായ എസ് ബി പണിക്കരെ ആദരിച്ച് ഗ്രാമപഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ ജില്ലാ തല ഉദ്ഘാടനം നടത്തി. ജില്ലാ പ്രസിഡൻ്റ് റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. റ്റോമി ജോസഫ് കുന്നേൽ , റ്റോമി നാട്ടുനിലം , സിബി മാളിയേക്കൽ , കുട്ടിച്ചൻ എട്ടാനി , അജിത്ത് ചെറുവള്ളാത്ത് , അമൽ Read More…

general

അറക്കുളം സെൻറ് മേരീസിൽ അധ്യാപക ദിനാഘോഷം

അറക്കുളം : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. മാനേജർ ഫാ. മൈക്കിൾ കിഴക്കേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനവും അധ്യാപകർക്ക് പുരസ്കാര വിതരണവും നടത്തി. ഗ്രാമ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ , പ്രിൻസിപ്പൽ അവിര ജോസഫ് , സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതി മെംബർ റോയ് ജെ. കല്ലറങ്ങാട്ട് , സ്കൂൾ ചെയർമാൻ എർവിൻ എസ് കോടാമുള്ളിൽ എന്നിവർ Read More…

pala

അധ്യാപക ദിനത്തോടനുബന്ധിച്ച് പാലാ സെന്റ് തോമസ് TTI -ല്‍ മുന്‍കാല അധ്യാപകരെ ആദരിച്ചു

പാലാ : പാലാ സെന്റ് തോമസ് TTI -ലെ അധ്യാപക ദിനാഘോഷം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. സിബി പി ജെ യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ രൂപത മുൻ വികാരി ജനറാളും, പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന റവ. ഫാ. ഈനാസ് ഒറ്റതെങ്ങുകൾ ഉദ്ഘാടനം ചെയ്തു. ജ്ഞാനവും, പിന്തുണയും, ശാശ്വതമായ സ്വാധീനം ചെലുത്തി, ക്ലാസ് മുറികളുടെ പുറത്തും, മാതൃകയും പിന്തുണയുമായി കുട്ടികളുടെ കൂടെ എന്നും താങ്ങും തണലായും നില്‍ക്കേണ്ടവനാണ് ഒരു അധ്യാപകനെന്നും, Read More…