പാലാ: ഇടയാറ്റ് സ്വയംഭൂ: ബാലഗണപതിക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമവും ഉണ്ണിയൂട്ടും നാളെ നടക്കും. അമ്മയുടെ മടിയിൽ ഇരി ക്കുന്ന ബാലഭാവത്തിലുള്ള ഗണപതിയാണ് ക്ഷേത്രത്തി ലെ പ്രധാന പ്രതിഷ്‌ഠ.
അതിനാൽ കുട്ടികൾകൾക്കായി നടത്തുന്ന ഉണ്ണിയൂട്ടിന് ഇവിടെ വലിയ പ്രാധാന്യമുണ്ടെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ആറ് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഉണ്ണിയൂട്ട് നടത്തുന്നത്.
രാവിലെ 5 മുതൽക്ഷേത്രത്തിൽ പതിവ് ചടങ്ങുകൾ,6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി തുരുത്തിയിൽ ഇല്ലം കണ്ണൻ നമ്പൂതിരിയും മഹാഗണപതിഹോമത്തിന് കല്ലമ്പള്ളി ഇല്ലം ദാമോദരൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും.
തിരുവരങ്ങിൽ ചെമ്പൈ സംഗീതസഭയുടെ നേതൃത്വ ത്തിൽപഞ്ചരത്ന കീർത്തനാലാപനം, 10.30ന് പ്രസാദ വിതരണം,11 മുതൽ ഉണ്ണിയൂട്ട്, പ്രസാദമൂട്ട്. വൈകിട്ട് 6.30-ന് വിശേഷാൽ ദീപാരാധന എന്നിവയാണ് പ്രധാന പരിപാടികൾ.
വാർത്തസമ്മേളനത്തിൽ ആഘോഷസമിതി ഭാരവാഹികളായ രാജേഷ് ഗോപി, പി. കെ.സോമൻ, മനോജ് വേളയിൽ, പി.ബി. ഹരികൃഷ്ണൻ, മനേഷ് ചന്ദ്രൻ, ടി.എൻ. രാജൻ ശ്രീജിത്ത് KN എന്നിവർ പങ്കെടുത്തു.