general

അറക്കുളം സെൻറ് മേരീസിൽ അധ്യാപക ദിനാഘോഷം

അറക്കുളം : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ യുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനം ആഘോഷിച്ചു. മാനേജർ ഫാ. മൈക്കിൾ കിഴക്കേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനവും അധ്യാപകർക്ക് പുരസ്കാര വിതരണവും നടത്തി.

ഗ്രാമ പഞ്ചായത്ത് ആക്റ്റിംഗ് പ്രസിഡൻ്റ് സുബി ജോമോൻ , പ്രിൻസിപ്പൽ അവിര ജോസഫ് , സംസ്ഥാന സ്കൂൾ പാഠപുസ്തക സമിതി മെംബർ റോയ് ജെ. കല്ലറങ്ങാട്ട് , സ്കൂൾ ചെയർമാൻ എർവിൻ എസ് കോടാമുള്ളിൽ എന്നിവർ പ്രസംഗിച്ചു.

പി.ടി.എ പ്രസിഡൻറ് ഫ്രാൻസീസ് കരിമ്പാനി സ്വാഗതവും ഹെഡ്മാസ്റ്റർ ദിനേശ് സെബാസ്റ്റ്യൻ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *