പാലാ: പാലാ ളാലം പഴയ പള്ളിയുടെ പുതുതായി നിർമ്മിക്കുന്ന കൊമേർഷ്യൽ ബിൽഡിങ്ങിന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറാങ്ങാട്ട് പിതാവിന്റെ കാർമ്മികത്വത്തിൽ ഇന്ന് സെപ്റ്റംബർ 8 ഞായർ പരിശുദ്ധ കന്യകാമറിയത്തിന് ജനന തിരുനാൾ ദിവസം രാവിലെ 8.30 ന് ശിലാസ്ഥാപനം നടത്തി. പാരിഷ് കൗൺസിൽ അംഗങ്ങളും, കൺസ്ട്രക്ഷൻ കമ്മിറ്റി അംഗങ്ങളും, കൈക്കാരന്മാർ, ബഹുമാനപ്പെട്ട സിസ്റ്റേഴ്സ് , മറ്റ് ഇടവകാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വികാരി ഫാ. ജോസഫ് തടത്തിൽ, പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, സഹ വികാരിമാരായ ഫാ. Read More…
Month: January 2026
ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി 10 -ാം തീയതി പാലായിൽ
പാലാ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രപൗത്രനും എഴുത്തുകാരനുമായ തുഷാർ ഗാന്ധി ചൊവ്വാഴ്ച (10/09/2024) രാവിലെ 10ന് പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് ഗാന്ധിസ്ക്വയറിൽ എത്തുന്ന തുഷാർ ഗാന്ധിയ്ക്ക് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് അദ്ദേഹം ഗാന്ധിസ്ക്വയറിലെ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തും. ചടങ്ങിൽ ഗാന്ധി പ്രതിമയുടെ ശില്പി ചേരാസ് രവിദാസിനെയും വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിഷ സ്നേഹക്കൂട്, സിജിത അനിൽ, ഐബി ജോസ്, ബിന്ദു Read More…
കുളത്തുങ്കൽ തങ്കമ്മ നിര്യാതയായി
കെഴുവൻകുളം: കുളത്തുങ്കൽ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ മകൾ: വിജയമ്മ മരുമകൻ: ബാലൻ.
തെക്കേൽ ജോണി തോമസ് നിര്യാതനായി
കുന്നോന്നി: തെക്കേൽ ജോണി തോമസ് ( 71) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ് ചൂണ്ടശേരി വടക്കേ തലയ്ക്കൽ കുടുബാംഗം. മക്കൾ: സോണിയാ ,റ്റോജി, മരുമകൻ: അജിൻ പുളിക്കകുന്നേൽ (പാലാ).
ചള്ളവയലിൽ മറിയക്കുട്ടി മാത്യു നിര്യാതയായി
അരുവിത്തുറ: ചള്ളവയലിൽ മറിയക്കുട്ടി മാത്യു (90) നിര്യാതയായി. മൃതദേഹം 09-09-2024 തിങ്കളാഴ്ച രാവിലെ 9.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രുഷകൾ തിങ്കളാഴ്ച (09-09-2024) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളേജ്
പാലാ: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ റാങ്കുകള്‍ ഉള്‍പ്പെടെ 64 ഉന്നതറാങ്കുകള്‍ കരസ്ഥമാക്കി. പതിനഞ്ച് ബിരുദാനന്തരബിരുദ കോഴ്‌സുകളില്‍ നിന്നാണ് കോളജിന് ഈ നേട്ടം സ്വന്തമായത്. UGC/NET പരീക്ഷയിലും അഭിമാനാര്‍ഹമായ നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു സാധിച്ചു. 2022-24 അധ്യയനവര്‍ഷത്തില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന്‍ സെറിമണി ‘ഗൗദിയം പ്ലാറ്റിനം’ കോളജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. മലയാള മനോരമ എഡിറ്റോറിയല്‍ Read More…
തീക്കോയിൽ ‘വിശേഷാൽ ഗ്രാമസഭയ്ക്ക് ‘ വൻ ജനപങ്കാളിത്തം
തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ) ആക്കി കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ‘വിശേഷാൽ ഗ്രാമസഭ ‘ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 2014-ൽ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി ഉമ്മൻ ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയും, വില്ലേജ് അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരടങ്ങിയ അഞ്ചംഗ Read More…
CPIM വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ
വേലത്തുശ്ശേരി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് വേലത്തുശ്ശേരി ബ്രാഞ്ച് സമ്മേളനം നാളെ (സെപ്റ്റംബർ 8 ) ഉച്ചകഴിഞ്ഞ് 2 മണിക്ക് വേലത്തുശ്ശേരിയിൽ നടക്കും. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്ഘാടനം ചെയ്യും.
അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ‘ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം’ എന്ന വിഷയത്തിൽ സെമിനാർ
അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ ഫുഡ് സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ അഭിമുഖ്യത്തിൽ “ബൗദ്ധികസ്വത്തവകാശ നിയമങ്ങളെ എങ്ങിനെ മനസ്സിലാക്കാം” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് സെമിനാർ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി അഡ്വക്കേറ്റ് സാം സണ്ണി ഓടക്കൽ ക്ലാസ് നയിച്ചു. ആധുനിക സമൂഹത്തിൽ ബൗദ്ധികസ്വത്തവകാശ നിയമം ഭലപ്രദമായി വിനയോഗിക്കുന്നത്തിൻ്റെ സാദ്ധ്യതകൾ അദ്ദേഹം വിശദീകരിച്ചു. കോളജ് ബർസാർ റവ ഫാ ബിജു കുന്നയക്കാട്ടു, ഡിപ്പാർട്ട്മെൻ്റ് മേധാവി മിനി മൈക്കിൾ, അധ്യാപിക അലീന ജോസ്, Read More…
കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം
ഈരാറ്റുപേട്ട: കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ഈരാറ്റുപേട്ടയിൽ മെറിറ്റ് ഡേ ദിനാഘോഷം നടത്തപ്പെട്ടു. CPAS, CTE കോ ഓർഡിനേറ്റർ ശ്രീ. ശ്രീകുമാർ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോസിലിറ്റ് മൈക്കിൾ സ്വാഗതം ആശംസിക്കുകയും പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു. യോഗത്തിൽ 2022 – 24 വർഷത്തെ യൂണിവേഴ്സിറ്റി ബി. എഡ് റാങ്ക് ജേതാക്കളായ അമല ജോസഫ് (ഫിസിക്കൽ സയൻസ്), ആതിര. സി (കൊമേഴ്സ്) എന്നിവരെയും Read More…











