അരുവിത്തുറ :പ്രകൃതിയേയും സസ്യജാലങ്ങളേയുംയും ആശ്രയിച്ചാണ് മനുഷ്യരാശിയുടെ നിലനില്പെങ്കിലും ചിലയിനം സസ്യങ്ങളുമായി ഇടപെടുമ്പോൾ നാം സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമില്ലാത്ത, വിവേകരഹിതമായ സസ്യ ഉപയോഗങ്ങൾ പലപ്പോഴും അപകടൾ വിളിച്ചു വരുത്തും. കാൻസർ ചികിത്സക്കായി മുള്ളാത്ത, ലക്ഷ്മിതാരു, ഡെംഗിപ്പനി ചികിത്സക്കായി കപ്പളം, പ്രമേഹം കുറയാൻ പാവക്ക, കൊളസ്റ്ററോൾ കുറയാൻ ഇലുമ്പിപ്പുളികൊണ്ടുള്ള ജ്യൂസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ പലപ്പോഴും പ്രയോജനത്തേക്കാളേറെ ദോഷങ്ങളുണ്ടാകുമെന്ന് ചങ്ങനാശ്ശേരി സെൻ്റ് ബർക്കുമാൻസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അദ്ധ്യാപകൻ ബിജു ജോർജ് പറഞ്ഞു. അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ Read More…
Month: January 2026
തീക്കോയിൽ വയോജന സംഗമം നടത്തി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ വയോജനസംഗമം സംഘടിപ്പിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷേർലി ഡേവിഡിന്റെ അധ്യക്ഷതയിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സി. ജെയിംസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർ രതീഷ് പി എസ്, സി. ഡി.എസ്. വൈസ് ചെയർപേഴ്സൺ റീത്താമ്മ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു. ‘വാർദ്ധക്യകാലം എങ്ങനെ ആസ്വാദകരമാക്കാം’ എന്നത് Read More…
പാലാക്കാർക്ക് തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി
പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു. വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.
കോഴിക്കോട് NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ്
കോഴിക്കോട് NIT യിൽ നിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടി മെറിൻ ജോസഫ് . അരുവിത്തുറ ചെങ്ങഴച്ചേരിൽ അധ്യാപക ദമ്പതികളായ സി.വി. ജോസഫിന്റെയും പൗളിന്റെയും പുത്രിയാണ്.
കെ. സി. ഇ.എഫ് 36-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് ഒക്ടോബർ 2 ന് പാലാ ഒരുങ്ങുന്നു
പാലാ: സഹകരണ ജീവന ക്കാരുടെ പ്രബല സംഘടനയായ കെ. സി. ഇ.എഫ് കോട്ടയം ജില്ലാ സ മ്മേളന ത്തിന് ഒക്ടോബർ മാസം രണ്ടാം തിയതി പാലാ വേദിയാവുന്നു. ഒക്ടോബർ 2 ബുധനാഴ്ച രാവിലെ 10-30 ന് ഉമ്മൻ ചാണ്ടി നഗർ (കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം പാലാ ) യിൽ നടക്കുന്ന സമ്മേളനം കേരളത്തിൻ്റെ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ M. L. A ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച Read More…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: തടി കയറ്റാൻ പോയ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ കുടക്കച്ചിറ സ്വദേശി ജീവ മൈക്കിൾ ജോസിനെ (23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9.30 യോടെ വള്ളിച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം. പരുക്കേറ്റയാളെ ലോറിയിൽ തന്നെ ലോഡിംഗ് തൊഴിലാളികൾ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസ്സ് നടത്തി
പാലാ: ലയൺസ് ക്ലബ് അരുവിത്തറയുടെ നേതൃത്വത്തിൽ പാലാ സെന്റ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റും സംയുക്തമായി ഫസ്റ്റ് എയ്ഡ് ബോധവത്കരണ ക്ലാസും ഡയാലിസിസ് കിറ്റ് വിതരണവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് അധ്യക്ഷതയിൽ പാലാ എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത്, സെക്രട്ടറി മനേഷ് കല്ലറക്കൽ, എൻഎസ്എസ് പ്രോഗ്രാം Read More…
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി
പൂഞ്ഞാർ: വില കയറ്റം നിയന്ത്രിക്കാൻ സർക്കാർ, പൊതു വിപണിയിൽ ഇടപെടുക, തൃശൂർ പുരം കലക്കിയ ഗുഡാ ലോചനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരിക, പോലീസിലെ മാഫിയകളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു കെപിസിസി നിർദേശ പ്രകാരം പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ പൂഞ്ഞാർ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ, Read More…
പുറപ്പന്താനം ഷാജി സ്‌കറിയാ നിര്യാതനായി
വേലത്തുശ്ശേരി: പുറപ്പന്താനം ഷാജി സ്‌കറിയാ നിര്യാതനായി. മൃതസംസ്കാരം ശനിയാഴ്ച (14 -09-2024) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
കേരള ലോയേഴ്സ് കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ വ്യാഴാഴ്ച ആരംഭിക്കും
പാലാ: കേരള ലോയേഴ്സ് കോൺഗ്രസ് കോട്ടയം ജില്ലാതല മെമ്പർഷിപ്പ് വിതരണത്തിന് (12-9-2024) വ്യാഴാഴ്ച തുടക്കമാകും. വൈകിട്ട് നാലു മണിക്ക് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോസ് ടോം അംഗത്വവിതരണോത്ഘാടനം നിർവഹിക്കുo. ജില്ലാ പ്രസിഡണ്ട് അഡ്വ. സണ്ണി ചാത്തുകുളം അധ്യക്ഷത വഹിക്കുo. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജോസഫ് ജോൺ മുഖ്യപ്രഭാഷണം നടത്തുന്നതും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജസ്റ്റിൻ കടപ്ലാക്കൽ അഡ്വ. പി കെ ലാൽ അഡ്വ. Read More…











