അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയതല കൊമേഴ്സ് ആൻഡ് മാനേജ്മെൻറ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. നവംബർ 15ന് നടക്കുന്ന ഫെസ്റ്റ് രാജ്യത്തെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായാണ് സംഘടിപ്പിക്കുന്നത്. ബിസിനസ്സ് ക്വിസ്സ് , ബെസ്റ്റ് മാനേജ്മെൻ്റ് ടീം, 3 x 3 ഫുട്ബോൾ , ട്രഷർ ഹണ്ട് , സ്പോട്ട് ഫോട്ടോഗ്രഫി തുടങ്ങി നിരവധി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. വിവിധ മത്സരങ്ങളുമായി ബന്ധപെട്ട് 50000 രൂപ ക്യാഷ് അവാർഡ് Read More…
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ സെന്റ് അൽഫോൻസാ പബ്ലിക് സ്കൂൾ അരുവിത്തുറയിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉത്ഘാടനം അരുവിത്തുറ ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തും, ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടവും ചേർന്ന് സ്കൂൾ ലീഡർമാർക്ക് ദീപിക ദിനപത്രം കൈമാറി നിർവഹിച്ചു. പാലാ രൂപത DFC ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരിവ്പുരയിടം, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ: സൗമ്യ FCCയും, അരുവിത്തുറ ലയൺസ്ക്ലബ് സെക്രട്ടറി മനേഷ് Read More…
അരുവിത്തുറ: PTA പൊതുയോഗവും LSS വിജയികളെ ആദരിക്കലുംഅരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ നടന്നു.അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാമപുരം സെന്റ് അഗസ്റ്റിൻസ് H.S.S റിട്ടയേർഡ് പ്രിൻസിപ്പാൾ ശ്രീ.സാബു മാത്യു രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. റവ.ഫാ. ലിബിൻ പാലയ്ക്കാത്തടം LSS വിജയികൾക്ക് മെമന്റോ നല്കി ആദരിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.