പാലാ: പാലാക്കാർക്ക് തമിഴ്നാട്ടിലെ തേനിയിലേക്ക് ബസ് യാത്രാ സൗകര്യം ലഭ്യമായി.കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിൽ നിന്നും പാലാ വഴിയുള്ള തേനി സർവ്വീസ് ആരംഭിച്ചു.
വൈകുന്നേരം 5.20ന് പാലായിൽ എത്തുന്ന ബസ് രാത്രി 10.30 ന് തേനിയിലെത്തും.
പാലാ: കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി.എൻ പണിക്കറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനാവാരത്തിന് തുടക്കം കുറിച്ചു. വായനാവാരം പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഫാ.ക്രിസ്റ്റി പന്തലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി.ജെ സന്നിഹിതനായിരുന്നു. വായനാദിനാഘോഷം കോഡിനേറ്റർമാരായ സി.ദീപ്തി, സി.ജോയല്, ആൻസമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് വായനാ മരം, പുസ്തക പരിചയം, കഥാ-കവിത ശില്പശാലകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.
പാലാ: നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലാ കെ.എം.മാണി ബൈപാസിൽ അവശേഷിക്കുന്ന ഏതാനും മീറ്റർ ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ത്വരിതപ്പെടുത്തുന്നതിന് നഗരസഭയും കക്ഷി ചേരുമെന്ന് നഗരസഭാ ചെയർമാൻ ഷാജു വി.തുരുത്തൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഏറ്റെടുക്കൽ നടപടികൾ അതിശ്ചിതമായി നീണ്ടുപോകുന്നത് വലിയ ഗതാഗത കുരുക്കിന് അരുണാപുരം ആശുപത്രി ജംഗ്ഷനിൽ ഇടയാക്കുന്നു. ഏറ്റെടുക്കലിനായി എസ്റ്റിമേറ്റ് പുതുക്കുന്നതിന് സർക്കാരിനോട് അവശ്യപ്പെടും കോടതി വ്യവഹാരത്തിൽ ഉടൻ തീർപ്പുണ്ടാക്കുന്നതിന് നഗരസഭ കൂടി കക്ഷി ചേരുമെന്നും ചെയർമാൻ പറഞ്ഞു. വികസന കാര്യ Read More…
പാലാ: മഹാത്മാഗാന്ധി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലാ സെന്റ് തോമസ് കോളേജ് യൂണിറ്റ് നേതൃയോഗം ചേർന്നു. കെ എസ് സി (എം ) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല, കെ എസ് സി (എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോൺ വരകു കാലായിൽ , ജിനോ ജോസഫ്, സരുൺ ജോസഫ്, ലിന്റോ ലൈജു, സോഹൻ ഡൊമിനിക്, ആകാശ് സി ശശി തുടങ്ങിയവർ സംസാരിച്ചു.