ഈരാറ്റുപേട്ട : അരുവിത്തുറ കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് ( 62) അന്തരിച്ചു. സംസ്കാരം ഇന്ന് 12 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് : ഫ്രാൻസിസ്, മകൻ :രവീഷ് പി ഫ്രാൻസിസ്.
തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് (88) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).
മണിമലയിൽ ഇന്നലെ കാണാതായ വിനോദിന്റെ മൃതദേഹം കണ്ടെത്തി. വെള്ളാവൂർ ടീം എമർജൻസിയുടെ ക്യാപ്റ്റൻ സഫിൻ ജെയിംസിന്റെ നേതൃത്വത്തിൽ വെള്ളാവൂർ പുത്തൂർക്കടവ് തടയണയിൽ നിന്നും അംഗങ്ങളായ ഉണ്ണി പള്ളത്തുപാറ, ജിജു, സന്തോഷ്, സുരേഷ്, ശ്രീജിത്ത് എന്നിവർ ചേർന്ന് കരയ്ക്കെത്തിച്ചു. ടീം അംഗങ്ങളായ ജെയിംസ് അരീക്കുഴി, അനിൽകുമാർ, രാഹുൽ വെള്ളാവൂർ, കുഞ്ഞുമോൻ മുളയ്ക്കൽ, ജിജി പൊന്നെടെത്താംകുഴിയിൽ, എന്നിവർ നേതൃത്വം നൽകി.