erattupetta

KPSTA-യുടെ ആഭിമുഖത്തിൽ സ്വാതന്ത്ര്യദിനക്വിസ് മത്സരം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ KPSTA-യുടെ ആഭിമുഖ്യത്തിൽ ‘സ്വദേശ് മെഗാക്വിസ്-2024’ സെൻ്റ്. മേരീസ് LP അരുവിത്തുറ സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ഈരാറ്റുപേട്ട ഉപജില്ലാ പ്രസിഡണ്ട് ശ്രീ. പ്രിൻസ് അലക്സിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ കോട്ടയം റവന്യൂ ജില്ലാ പ്രസിഡൻറ് ശ്രീ. രാജേഷ് R മുഖ്യപ്രഭാഷണം നിർവഹിച്ചു. സെൻ്റ്. മേരീസ് LP സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ. ബിജു മാത്യു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി. ഷാജിന KA, ജോയിന്റ് Read More…

obituary

മണ്ണിപ്പാക്കൽ എം.എ രവീന്ദ്രൻ നായർ നിര്യാതനായി

പാതാമ്പുഴ: മണ്ണിപ്പാക്കൽ എം.എ രവീന്ദ്രൻ നായർ (82) നിര്യാതനായി. സംസ്കാരം ഇന്ന് (11-08-24, ഞായർ) 12 ന് ആരംഭിച്ച് വീട്ടുവളപ്പിൽ. ഭൗതിക ശരീരം നാളെ രാവിലെ 9 ന് വസതിയിൽ കൊണ്ടുവരും. ഭാര്യ: ദേവകിയമ്മ പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).

melukavu

മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13ന് ഉദ്ഘാടനം ചെയ്യും

മേലുകാവുമറ്റം: മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13 മുതൽ പ്രവർത്തനം ആരംഭിക്കും. മാർ സ്ലീവാ മെഡിസിറ്റി പാലായും മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ സെന്ററിന്റെ ആശിർവാദം ഓ​ഗസ്റ്റ് 13 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടും ഉദ്ഘാടനം സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ്.റവ.വി.എസ്.ഫ്രാൻസിസും നിർവ്വഹിക്കുന്നതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആരോ​ഗ്യപുരോ​ഗതിക്കു സഹായഹസ്തം ആകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ Read More…

pala

ഹിപ്നോട്ടിക് തെറാപ്പി ശില്പശാല നടന്നു

പാലാ: ജ്യോതിർഭവൻ കൗൺസിലിംഗ് സെൻററിൻ്റെയും ദർശന IELTS OET അക്കാദമി പാലായുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തിമറ്റത്തുള്ള ദർശന അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് ഹിപ്നോതെറാപ്പി ഏകദിന ശില്പശാല നടന്നു. ചാവറ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാദർ ബാസ്റ്റ്യൻ മംഗലത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. ദർശന അക്കാദമി ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ സ്വാഗതം പറഞ്ഞു. പ്രശസ്ത മനശാസ്ത്രജ്ഞനും ഐപിഎൽ പെർഫോമൻസ് കോച്ചുമായിരുന്ന ഡോ. ജിനി പി ഗോപിനാഥ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. Read More…

Main News

റബർ വില സർവകാല റെക്കോർഡിൽ: 250 രൂപ കടന്നു

റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില ഏറ്റവും കൂടുതൽ ഉയർന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡ് വില 247 രൂപയായിരുന്നു. റബർ വില ഉയർന്നത് കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് Read More…

erattupetta

വഖഫ് ഭേദഗതി തിരുത്തണം: പി ഡി പി

ഈരാറ്റുപേട്ട: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധവും രാജ്യം ഈ കാലമത്രയും സ്വീകരിച്ചു പോവുന്ന രാജ്യതാല്പര്യങ്ങൾക്ക് ഏതിരുമാണ്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ബില്ല് തിരുത്തനണമെന്ന് ആവശ്യപ്പെട്ട് പി ഡി പി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. കോട്ടയം ജില്ലയിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും സമരം നടന്നു. പൂഞ്ഞാർ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയിൽ നടത്തിയ സമരം ജില്ലാ പ്രസിഡൻ് നിഷാദ് നടയ്ക്കൽ ഉത്ഘാടനം ചെയ്തു. ജില്ലാ – മണ്ഡലം നേതാക്കളായ OA Read More…

poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പുതുമയാർന്ന സ്ക്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ഇത്തവണ സ്കൂൾ ലീഡർമാരുടെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്ത പരമായി നടന്നു. ജനകീയ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുട്ടികൾ അത്യുൽസാഹത്തോടെ പങ്കെടുക്കുകയുണ്ടായി. നാമനിർദ്ദേപത്രികാ സമർപ്പണം , പരിശോധന , പിൻവലിക്കൽ പ്രചരണം , വോട്ടെടുപ്പ് , വോട്ടെണ്ണൽ , റിസൾട്ട് പ്രഖ്യാപനം സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു. Read More…

general

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയിൽ ഹർജി

മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് ഹർ‌ജിയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കൂടുതൽ മഴ ലഭിച്ച സാഹചര്യത്തിൽ തമിഴ്‌നാടിന്റെ ചീഫ് എൻജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാർ സന്ദർശിച്ചിരുന്നു. അത് കൂടെ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. വസ്തുതപരമായ കാര്യങ്ങൾ പരിശോധിക്കാതെയാണ് ഉത്തരവുകൾ ഉണ്ടായിരിക്കുന്നതെന്ന് ഹർജിക്കാരൻ പറയുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ Read More…

erattupetta

നാഗസാക്കി ദിനം ; യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ സന്ദേശ റാലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.പി. ലീന ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകൻ മുക്താർ നജീബ് വിദ്യാർത്ഥിനികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ഷൈലജ ഒ.എൻ, മാഹിൻ സി.എച്ച്, ഐഷാ മുഹമ്മദ്, ഫാത്തിമ മുജീബ്, ജ്യോതി പി നായർ, എന്നിവർ നേതൃത്വം നൽകി.

obituary

കതിരോലിൽ കെ വി ഭാസ്കരൻ നിര്യാതനായി

മുണ്ടക്കയം: കരിനിലം 96 കവലയിൽ കതിരോലിൽ കെ.വി.ഭാസ്കരൻ (80) അന്തരിച്ചു. മക്കൾ: മോഹനൻ കെ ബി ,മിനിവിജയൻ, സുനി സന്തോഷ്, മരുമക്കൾ: സുമാ മോഹനൻ,വിജയൻ(കട്ടപ്പന), റ്റി ജി സന്തോഷ്(പ്ലാക്കപ്പടി സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ).സംസ്കാരം ഇന്ന് ശനി ഉച്ചയ്ക്കുശേഷം മൂന്നുമണി വീട്ടുവളപ്പിൽ.