മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2024- 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തുകയുണ്ടായി. ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്റെ സഹായത്തോട്കൂടി കുട്ടികൾ അവരുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ജനാധിപത്യത്തിൻ്റെ ഭാഗമാകാനും സാധിച്ചു. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ എന്നീ വിഭാഗങ്ങളിലായി നടന്ന തെരഞ്ഞടുപ്പിൽ കുട്ടികൾ കൈവിരലിൽ മഷി പുരട്ടി പോളിങ് ഉദ്യോഗസ്ഥരുട സാന്നിധ്യത്തിൽ വളരെ ആവേശത്തോടെ വോട്ടെടുപ്പിനെ എതിരേറ്റത്. ഹയർ സെക്കൻ്ററി പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ എം പി രാജേഷ് , പ്ലസ് ടു സയൻസ് വിദ്യാർത്ഥി Read More…
Month: March 2026
തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് നിര്യാതനായി
അരുവിത്തുറ : തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് (65 )നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പള്ളിക്കത്തോടിൻ്റെ പ്രിയ കർഷകൻ ശ്രീ എം.കെ. കൃഷ്ണൻകുട്ടി മുല്ലൂപ്പാറയ്ക്ക് ആശംസകൾ അറിയിച്ച് കൊഴുവനാൽ SJNHSS ലെ കുട്ടികൾ
കൊഴുവനാൽ: നാടിൻ്റെ പ്രിയ കർഷകന് കാർഷിക ദിനത്തിൽ കൊഴുവനാൽ SJNHSS ലെ കുട്ടികൾ ആശംസകൾ നേർന്നു. സ്കൂൾ അങ്കണത്തിൽ ചേർന്ന പ്രത്യേകയോഗത്തിൽ ഹെഡ്മാസ്റ്റർ സോണി തോമസ് ജനപ്രിയ കർഷകൻ ശ്രീ കൃഷ്ണൻകുട്ടി മുല്ലൂപ്പാറയെ മെമൻ്റോയും പൊന്നാടയും നൽകി ആദരിച്ചു. സ്കൂൾ കാർഷിക ക്ലബ്ബ് കോ- ഓർഡിനേറ്റർ ജിസ്മോൾ ജോസഫ്, റോസ്മിൻ മരിയ ജോസഫ്, സിസ്റ്റർ റോസ്മി , സണ്ണി സെബാസ്റ്റ്യൻ, എന്നിവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ്, ജിജിമോൾ ജോസഫ്, ഷാലറ്റ് കെ. അഗസ്റ്റിൻ, സിബി ഡൊമിനിക്, Read More…
കിഴവഞ്ചിയിൽ ഏലിക്കുട്ടി ജോസ് നിര്യാതയായി
പെരുന്നിലം : അരുവിത്തുറ കിഴവഞ്ചിയിൽ ജോസിന്റെ ഭാര്യ ഏലിക്കുട്ടിജോസ് (82) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ (ഞായറാഴ്ച) 2 മണിക്ക് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ്. ജോർജ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ സംസ്കരിക്കു തുമാണ്.പരേത തിടനാട് തെങ്ങുംമൂട്ടിൽ കുടുംബാംഗം. മക്കൾ : ഗ്രേസി,ജോസ് ജോസഫ് (കുഞ്ഞുമോൻ) , സണ്ണി, പരേതനായ സ്കറിയാച്ചൻ.മരുമക്കൾ: ജോസുകുട്ടി പുത്തൻപുരയ്ക്കൽ, കുടക്കച്ചിറ.ശാന്തി പൂവേലിൽ ചെങ്ങളം(മുൻ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് വൈ.പ്രസി :)മെർലിൻ , കുഴിപ്പാലയിൽ കപ്പാട്)നാൻസി, മലേക്കണ്ടത്തിൽ പേരക്കാപ്പള്ളി.
ദേശതാൽപ്പര്യം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങണം:അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.എം.എൽ. എ.
ഈരാറ്റുപേട്ട: രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ, മതത്തിനും ജാതിക്കും, രാഷ്ടിയത്തിനും അതീധമായി ദേശ താൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യതയും, ഉത്തവാദിത്യവും നാം ഏറ്റെടുക്കണമെന്ന് പൂഞ്ഞാർ എം. എൽ.എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഫൈൻ ആർട്ട് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) സ്വാതത്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജാഗ്രതാ സന്ദേശ യാത്രയുടെ സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അദ്ദേഹം ഈരാറ്റുപേട്ട തേവരുപാറയിൽ നിന്ന് ആരംഭിച്ച് വിവിധ കേന്ദ്രങ്ങളിൽ എത്തിയ റാലിയിൽ രാജ്യത്ത് വർദ്ധിച്ചു വരുന്ന വർഗ്ഗീയത, അടിക്കടി ഉണ്ടാവുന്ന പ്രകൃതി Read More…
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വീക്ഷിക്കാൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ
പ്രവിത്താനം : പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ വ്യത്യസ്തമായി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ അതേ രീതിയിൽ പിന്തുടർന്നാണ് സ്കൂളിലെ ഈ വർഷത്തെ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. കൈവിരലിൽ മഷി പുരട്ടി, പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ, ബൂത്തിൽ വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്യാനുള്ള അവസരം കുട്ടികൾ ആവേശത്തോടെ വിനിയോഗിച്ചു. പാഠപുസ്തകത്താളുകളിൽ പഠിച്ച വോട്ടെടുപ്പിന്റെ നടപടിക്രമങ്ങൾ പാലിച്ചു വോട്ട് ചെയ്തപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ നാളെ കർഷക ദിനാഘോഷ പരിപാടികളും കർഷക അവാർഡ് വിതരണവും
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ചിങ്ങം 1 ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേരുന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ Read More…
മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻഎബിഎച്ച് നഴ്സിംഗ് എക്സലൻസ് അക്രഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർന്നു സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ മികവിന്റെ Read More…
ഉഴവൂർ പഞ്ചായത്തിൽ ചെറുകിട മത്സ്യകർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു
ഉഴവൂർ പഞ്ചായത്തിൽ 26 ചെറുകിട മത്സ്യകർഷകർക്ക് 10000 ഓളം മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഫിഷറീസ് ഡിപ്പാർട്മെന്റ് മുഖന്തരം കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ ആണ് വിതരണം ചെയ്തത്. വിതരണോദ്‌ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജോസ് തൊട്ടിയിൽ നിർവഹിച്ചു. സ്ഥിരസമിതി അധ്യക്ഷനായ ജോണിസ് പി സ്റ്റീഫൻ, സുരേഷ് വി ടി, എലിയമ്മ കുരുവിള, ഫിഷറീസ് ഓഫീസർ ജൈനമ്മ എന്നിവർ പങ്കെടുത്തു.
മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ) നിര്യാതനായി
മംഗളഗിരി :മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ -56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : സോളി (കുഴിക്കൊമ്പിൽ, മംഗളഗിരി). മക്കൾ :റ്റോണി, റ്റോജൻ, സ്നേഹ. മരുമകൾ :ആൻമിയ.











