erattupetta

പ്രതിഭാ സംഗമവും, എംഎൽഎ എക്സലൻസ് അവാർഡ് വിതരണവും ഓഗസ്റ്റ് 20 ന്

ഈരാറ്റുപേട്ട :എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ അധ്യയന വർഷം അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ റാങ്കുകൾ നേടിയവരെയും, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയവരെയും, അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവരെയും എംഎൽഎ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു. 20 ആം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ റാങ്ക് ജേതാക്കളോടും Read More…

kottayam

കോട്ടയം ജില്ലയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം, ഖനനം, രാത്രിയാത്ര എന്നിവയ്ക്ക് വിലക്ക്

കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ഈരാറ്റുപേട്ട-വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്ര 2024 ഓഗസ്റ്റ് 21 വരെനിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി കേന്ദ്രങ്ങളായ എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളുംഓഗസ്റ്റ് 21 വരെ നിരോധിച്ചിട്ടുണ്ട്.

teekoy

തീക്കോയി ഗ്രാമപഞ്ചായത്തിൽ കർഷക ദിനം സമൂചിതമായി ആചരിച്ചു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനാചരണവും കർഷക അവാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. മികച്ച കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും കാർഷിക സെമിനാറും ഇതിനോടാനുബന്ധിച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക ദിനാഘോഷ പരിപാടി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്തു. നീതു തോമസ് (കൃഷി ഓഫീസർ), അശ്വതി വിജയൻ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ പദ്ധതി വിശദീകരണങ്ങൾ നൽകി. Read More…

kottayam

കോട്ടയം ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലെർട്ട്

കോട്ടയം: കോട്ടയം ജില്ലയിൽ ഇന്നും നാളെയും (ശനി, ഞായർ-ഓഗസ്റ്റ് 17, 18) കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാൽ പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ജില്ലകളിൽ ശക്തമായ Read More…

Accident

സ്കൂട്ടറും പിക് അപ്പും കൂട്ടിയിടിച്ച് അപകടം

സ്കൂട്ടറും പിക്അപ്പും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. പരിക്കേറ്റ മണിമല സ്വദേശി റോസ് ലിൻ ജോസ് ( 30) മകൾ എയ്മ ആൻ (4) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മണിമലയിൽ വച്ചായിരുന്നു അപകടം.

general

ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പ് നടത്തി

ചെമ്മലമറ്റം: ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബിൻറ നേതൃത്വത്തിൽ ലയൺസ് ഡിസ്ട്രിക് 318 B യിലെ യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു. ചെമ്മലമറ്റം സെൻറർ ലയൺസ് ക്ലബ്ബും എക്സൈസ് ഡിപ്പാർട്ടമെന്റ് ഈരാറ്റുപേട്ട റെയ്ഞ്ചും സഹകരിച്ചാണ് ” SAY NO TO DRUGS” എന്ന വിഷയത്തെക്കുറിച്ചാണ് സെമിനാർ നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസിൻറ അദ്ധ്യക്ഷതയിൽ എക്സൈസ് പ്രിവൻറീവ് ഓഫീസർ സന്തോഷ് മൈക്കിൾ ഉദ്ഘാടനം Read More…

Accident

തമിഴ്നാട്ടിൽ വാഹനാപകടം; ഈരാറ്റുപേട്ട സ്വദേശി അനീസ്ഖാൻ മരിച്ചു

തമിഴ്നാട്ടിലെ വത്തൽഗുണ്ടിലുണ്ടായ വാഹനാപകടത്തിൽ ഈരാറ്റുപേട്ട മാതാക്കൽ അനീസ് ഖാൻ മരിച്ചു. കാറിൻ്റെ ടയർ പൊട്ടിയതിനെത്തുടർന്ന് മറ്റൊരു വാഹനത്തിൽ ചെന്നിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന ഭാര്യ ഷാഹിദയുടെ നില ഗുരുതരമാണ്. മക്കളായ റയാൻഖാൻ, സയാൻഖാൻ, ഐഷ എന്നിവരുടെ പരിക്ക് നിസാരമാണ് . കുട്ടികൾ ദിണ്ടിഗൽ ആശുപത്രിയിൽ ചികിത്സയിലാണ്. അനീസിന്റെ മൃതദേഹം വത്തൽഗുണ്ടിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുവരും. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് കഴിഞ്ഞ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്ന അനീസ് സുഹൃത്തുക്കളോടൊപ്പം ഇന്ന് വെളുപ്പിന് വിനോദയാത്ര പോകും വഴിയായിരുന്നു അപകടം.

general

കൃഷിയിലൂടെ മാലിന്യ സംസ്ക്കരണം

ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ കർഷകദിനം 2024 ആഗസ്റ്റ് 17 ശനിയാഴ്ച ചിങ്ങം ഒന്നിന് സമുചിതമായി ആഘോഷിച്ചു. കൃഷിയിലൂടെ മാലിന്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ദിനാചരണം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിൽ തരിശായി കിടന്ന ഭൂമി വൃത്തിയാക്കി പച്ചക്കറിത്തൈകൾ നട്ടുകൊണ്ടാണ് പ്രസിഡന്‍റ് ശ്രീമതി റാണി ജോസ് കോയിക്കാട്ടിൽ കർഷക ദിനം ഉദ്ഘാടനം ചെയ്തത്. തുടർന്ന് ജനപ്രതിനിധികൾ പച്ചക്കറിത്തൈകൾ നട്ടു. കൃഷിയിലൂടെ മാലിന്യ സംസ്ക്കരണം എന്ന വിഷയത്തിന് ഊന്നൽ നൽകിക്കെണ്ട് ജനപ്രതിനിധികളെയും ജീവനക്കാരെയും അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് Read More…

Adukkam

അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ് നടത്തപ്പെട്ടു

അടുക്കം : പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടുകൂടി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തപ്പെട്ടു. ബഹുമാനപ്പെട്ട പാലാ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജെക്‌സി ജോസഫ് (എക്സൈസ് സർക്കിൾ ഓഫീസ്, പാലാ) ക്ലാസിന് നേതൃത്വം നൽകി. ഡേവിഡ് ജോസഫ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം സ്വാഗതം ആശംസിച്ചു. എസ്. ടി പ്രമോട്ടർ അനു നന്ദി അറിയിച്ചു.

general

കൂട്ടുകൃഷിയിലൂടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്

ചെമ്മലമറ്റം: കൂട്ടു കൃഷിയിലുടെ മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് ലിറ്റിൽ ഫ്ളവർഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആദരവ് കർഷക ദിനത്തിന്റെ ഭാഗമായിട്ടാണ് കൂട്ടുകൃഷി ചെയ്യുന്ന ചെമ്മലമറ്റം സ്വദേശികളായ റ്റോമി പൊരിയത്ത്, സജി മുകളേൽ, ജോസ് വെള്ളുകുന്നേൽ എന്നിവരെയാണ് വിദ്യാർത്ഥികൾ ആദരിച്ചത്. കൃഷിസ്ഥലങ്ങൾ പാട്ടത്തിന് എടുത്ത് വിവിധ പഞ്ചായത്തുകളിൽ കപ്പ, ചേന മഞ്ഞൾ വാഴ – തുടങ്ങി നിരവധി വിഭവങളാണ് ഈ കർഷകർ കൂ ട്ടു കൃഷിയിലൂടെ വിളവ് കൊയ്യുന്നത്. വിവിധ കൃഷി രീതികളെ കുറിച്ച് കർഷകർ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് നയിച്ചു. Read More…