Pala News

എം എൽ എ എക്സലൻസ് അവാർഡ് അനഘ രാജു, ആഷിക് സ്റ്റെനി എന്നിവർക്കു ഇന്ന് സമ്മാനിക്കും

പാലാ: പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം നേടുന്നവർക്കുള്ള എം എൽ എ എക്സലൻസ് അവാർഡ് ഇന്ന് സമ്മാനിക്കും. ആസാദി കാ അമൃതോത്സവിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദേശീയഗീത് മത്സരത്തിൽ ദേശീയതലത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫോൻസാ കോളജിലെ രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർത്ഥിനി അനഘ രാജു, ജെ ഇ ഇ മെയിൻ പരീക്ഷയിൽ നൂറു ശതമാനം സ്കോർ നേടിയ പാലാ ബ്രില്യൻറ് സ്റ്റഡി സെൻററിലെ ആഷിക് സ്റ്റെനി എന്നിവർക്കു 11.30 ന് അൽഫോൻസാ കോളജിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് എം എൽ എ എക്സലൻസ് അവാർഡ് മാണി സി കാപ്പൻ എം എൽ എ സമ്മാനിക്കും.

പ്രിൻസിപ്പൽ സിസ്റ്റർ റെജീനാമ്മ ജോസഫ് അധ്യക്ഷത വഹിക്കും. കോളജ് ബർസാർ റവ ഡോ ജോസ് ജോസഫ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ ജോർജ് തോമസ്, എബി ജെ ജോസ് തുടങ്ങിയവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published.