ചെമ്മലമറ്റം: ലഹരി ഉപേക്ഷിക്കൂ ജീവിതം സുന്ദരമാക്കൂ എന്ന സന്ദേശവുമായി ലഹരിക്ക് എതിരേ ശക്തമായ പോരാട്ടത്തിന് ഇറങ്ങുകയാണ് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ . വിദ്യാർത്ഥികൾ ഇതിനോട അനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഭീമൻകുപ്പിയും കുപ്പിയിൽ ചുറ്റി കിടക്കുന്ന ഭീമൻ സർപ്പവും ഏറേ ജനശ്രദ്ധ പിടിച്ച് പറ്റി. ലഹരിക്ക് എതിരേ ശക്തമായ പ്രവർത്തനങ്ങൾക്കാണ് സ്കൂൾ നേതൃത്വം നല്കുന്നതെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു. ഭവന സന്ദർശനം ,തെരുവ് നാടകം, ലഹരി വിരുദ്ധ സ്റ്റിക്കർ പതിക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ Read More…
Month: January 2026
കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 75-ആം വാർഷികം : സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജില്ലാപോലീസും, മാധ്യമപ്രവർത്തകരും തമ്മിൽ ക്രിക്കറ്റ് മത്സരം നടന്നു. മാന്നാനം കെ.ഇ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരം പോലീസ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ എസ്.പി. കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ്, മറ്റ് മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. മത്സരത്തിൽ പോലീസ് ടീം വിജയിച്ചു.
നാലുവർഷ ബിരുദം: ദേവമാതയിൽ ഓറിയൻ്റേഷൻ നടത്തി
കുറവിലങ്ങാട് :നാലുവർഷ ബിരുദ പ്രോഗ്രാമിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ശ്രീ. ബിജു പുഷ്പൻ ഉദ്ഘാടനം ചെയ്തു. പുതിയ ബിരുദപദ്ധതി വിഭാവനം ചെയ്യുന്ന സാധ്യതകളെയും അന്തർവൈജ്ഞാനിക അവസരങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി. വിജ്ഞാനവിസ്ഫോടനത്തിൻ്റെ പുതിയകാലത്തിനൊപ്പം മുന്നേറുവാനുതകുന്ന പഠനസമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ഒരു പ്രത്യേക മേജർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥി തൻ്റെ അഭിരുചിക്കിണങ്ങുന്ന, തൊഴിൽ സാധ്യതകൾ ധാരാളമുള്ള മൈനർ, എ ഇ സി, എം ഡി സി കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം Read More…
രോഗികൾക്ക് സ്വാന്തന സ്പർശമേകുന്ന ഡോക്ടർമാർക്ക് സ്നേഹാദരവുമായി വാകക്കാട് സെൻറ് അൽഫോൻസ ഹൈസ്കൂൾ കുട്ടികൾ
മൂന്നിലവ്: വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശീയ ഡോക്ടർമാരുടെ ദിനമായി ജൂലൈ ഒന്നിന് ഡോക്ടർമാരെ ആദരിച്ചു. ജീവൻ രക്ഷിക്കാനും ആയുർദൈർഘ്യം മെച്ചപ്പെടുത്താനും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിൻ്റെ സൈനികരാണ് ഡോക്ടർമാർ എന്ന് കുട്ടികൾ അനുസ്മരിച്ചു. നമ്മുടെ ആരോഗ്യത്തിന് അവർ നൽകുന്ന സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾ പറഞ്ഞു. മൂന്നിലവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർമാരായ ഡോ. സൈനുദ്ദീൻ, ഡോ. മെർലിൻ എന്നിവർക്ക് പൂച്ചെണ്ടുകൾ നൽകി കുട്ടികൾ ആശംസകൾ നേർന്നു. പൊതുജനാരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും Read More…
KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു
പാലാ: KEWF പാലാ ഡിവിഷൻ കമ്മിറ്റി അവകാശ ദിനം ആചരിച്ചു. പ്രതിഷേധ യോഗത്തിൽ ഡിവിഷൻ പ്രസിഡന്റ് സ : റോയ് കെ. മാമ്മൻ, സെക്രട്ടറി s:റോബിൻ. പി. ജേക്കബ്, AITUC പാലാ മണ്ഡലം കമ്മിറ്റി അംഗം സ : സജിമോൻ തുടങ്ങിയവർ സംസാരിച്ചു. ക്ഷാമബത്ത തൊഴിലാളികളുടെ അവകാശമാണ് ഔദാര്യമല്ല എന്ന് യോഗം മുന്നറിയിപ്പ് നൽകി. സർക്കാർ തീരുമാനത്തിന് വിധേയമായേ DA നൽകുകയുള്ളു എന്ന ബോർഡ് മാനേജ്മെന്റിന്റെ നയം തിരുത്തിയില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. Read More…
തലപ്ര മറിയം വർക്കി നിര്യാതയായി
കൊണ്ടൂർ: തലപ്ര പരേതനായ വർക്കിയുടെ (കയ്യാല കുട്ടി) ഭാര്യ മറിയം വർക്കി (78) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 pm ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
ചെമ്മലമറ്റം : ഡോക്ടേഴ്സ് ദിനത്തിൽ ദമ്പതിമാരായ അഭിഷേക് കുരുവിള , ഫിനു മോൾ ജോസ് ഡോക്ടർമാർക്ക് ആദരവ് നല്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ .റെഡ് ക്രോസ് സംഘടനയുടെ നേതൃർത്വത്തിലാണ് ആദരവ് നല്കിയത്. പാരമ്പര്യ ആയുർവേദ രംഗത്തെ പതിറ്റാണ്ട് കാലത്ത് പാരമ്പര്യമുള്ള കോക്കാട്ട് തറവാട്ടിലെ ഇളം തലമുറക്കാരാനായ ഡോക്ടർ അഭിഷേക് കുരുവിളക്കും, വധു ഡോക്ടർ ഫിനു മോൾ ജോസിനുമാണ് ആദരവ് നല്കിയത്. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ഷേർളി തോമസ്, ജിജി ജോസഫ്, ജോബി മാത്യു, അജു ജോർജ്, Read More…
പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി നടത്തപ്പെട്ടു
പാലാ: എസ്.എം.വൈ.എം പാലാ രൂപത യുവജന പ്രസ്ഥാനത്തിൻറെ സുവർണ്ണ ജൂബിലി സമാപന വിളംബര റാലി ജൂൺ മുപ്പതാം തീയതി ഞായറാഴ്ച 600 ൽ അധികം യുവജനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ടു. രൂപതയുടെ നാല് സോണുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കൊട്ടാരമറ്റം പുത്തേട്ട് ആർകേഡിൽ നിന്ന് ആരംഭിച്ച റാലി പാലാ ജൂബിലി കപ്പേളയിൽ സമാപിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പാലാ പട്ടണത്തെ പ്രകമ്പനം കൊള്ളിച്ചാണ് യുവജനങ്ങൾ റാലിയിൽ മുന്നോട്ടു നീങ്ങിയത്. റാലിയുടെ ആരംഭത്തിൽ ഫ്ലാഷ് മോബും അവസാനം പാലാ കുരിശുപള്ളിയുടെ മുൻപിലായി മെഗാ Read More…
ജനപ്രിയ ഡോക്ടർക്ക് കൊഴുവനാൽ സ്കൂളിൻ്റെ ആദരം
കൊഴുവനാൽ: ദേശീയ ഡോക്ടർ ദിനത്തോടനുബന്ധിച്ച് കൊഴുവനാൽ അമല ഡെൻ്റൽ കെയർ ഉടമയും, ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറുമായ ഡോ. എലൈൻ ആൻ മാത്യുവിനെ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് സ്കൂൾ ആദരിച്ചു. ഹോസ്പിറ്റലിൽ ചേർന്ന യോഗത്തിൽ ഹെഡ് മാസ്റ്റർ സോണി തോമസ്, സിസ്റ്റർ സൂസമ്മ മൈക്കിൾ , സണ്ണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ജസ്റ്റിൻ ജോസഫ് സിബി ഡൊമിനിക്, ജിജിമോൾ ജോസഫ്,മിനി മോൾ ജേക്കബ് ജസ്റ്റിൻ എബ്രാഹം,ഏലിയാമ്മ മാത്യു വിദ്യാർഥികളായ ജുവാൻ എസ്. കുമ്പുക്കൻ, കിഷോർ സെബി, Read More…
ഡോക്ടർമാരെ ആദരിച്ചു
മീനച്ചിൽ : ഒരു തലമുറയുടെ ആയുസ്സും ആരോഗ്യവും നിലനിൽക്കുന്നത് ഡോക്ടർമാരിലൂടെയാണെന്നും, നിസ്വാർത്ഥമായി സേവനം ചെയ്യുന്ന ഡോക്ടർമാർ പ്രത്യേക ആദരവ് അർഹിക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ. അന്താരാഷ്ട്ര ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മീനച്ചിൽ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡൻറ് സാജോ പൂവത്താനി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ ശബരിനാഥ് ഡോക്ടർ മീര എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു തുണ്ടിയിൽ, ലിസമ്മ ഷാജൻ , നളിനി Read More…











