സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ Read More…
Month: January 2026
ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം
ഒരുവയസ്സുള്ള കുഞ്ഞിന് അമ്മയുടെ ക്രൂരമര്‍ദനം. ആലപ്പുഴ മാന്നാറിലാണ് സംഭവം. മര്‍ദന ദൃശ്യങ്ങള്‍ അമ്മ തന്നെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി കുഞ്ഞിന്റെ അച്ഛന് അയച്ചുനല്‍കുകയുംചെയ്തു. കുട്ടംപേരൂര്‍ സ്വദേശിനിയായ യുവതിയാണ് ഒരുവയസ്സുള്ള മകനെ നിരന്തരം മര്‍ദിച്ചത്. ‘ദേണ്ടേ കാണ്, കണ്ട് രസിക്ക്’ എന്നുപറഞ്ഞ് യുവതി കുഞ്ഞിനെ അടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അടിയേറ്റ് നിര്‍ത്താതെ കരയുന്ന കുഞ്ഞിനെ ഇവര്‍ വീണ്ടും വീണ്ടും മര്‍ദിക്കുന്നതും ദൃശ്യങ്ങിലുണ്ട്. ”നിന്റെ നക്കാപ്പിച്ചയ്ക്കും നീ എന്നോട് കാണിക്കുന്ന നന്ദിയ്ക്കും നിന്റെ മോനെ ഇങ്ങനയെ നോക്കാന്‍ പറ്റത്തുള്ളൂവടാ. നീ കൊണ്ട് Read More…
ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്
ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പ്രതികരിച്ചത്. കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു റെജി ലൂക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം Read More…
സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്ന് മറിഞ്ഞ് വീണ് യുവതിക്ക് പരുക്ക്
കാഞ്ഞിരപ്പളളി: സ്കൂട്ടറിൽ ബസ് തട്ടിയതിനെ തുടർന്നു നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കൂവപ്പള്ളി സ്വദേശി ഷെഫീനയെ ( 34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കാഞ്ഞിരപ്പള്ളി ടൗണിനു സമീപത്തു വച്ചായിരുന്നു അപകടം. സ്കൂട്ടറിനെ ബസ് മറികടക്കുന്നതിനിടെ തട്ടുകയും മറിഞ്ഞ് വീഴുകയുമായിരുന്നുവെന്നു പറയപ്പെടുന്നു.
മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കും: ജോസ് കെ മാണി
മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല, ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോയെന്നും ജോസ് കെ മാണി ചോദിച്ചു. ബിജെപി ഓഫർ വച്ചാതായൊന്നും എനിക്ക് അറിയില്ല. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട പല കാര്യങ്ങളുണ്ട് അതെല്ലാം പറഞ്ഞിട്ടുണ്ട്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളുമായി ചർച്ച നടന്നു. സീറ്റ് വേണമെന്ന ആവശ്യം സിപിഐഎം നേതാക്കൾ കേട്ടു. എൽഡിഎഫിൽ ധാരണയുണ്ടാകുമെന്നും ജോസ് കെ മാണി Read More…
ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് ഇടതുനിരീക്ഷകൻ; പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്
ക്രിസ്തുവിനെ വികൃതമാക്കി അവതരിപ്പിച്ചതിന് ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതിയുമായി സിറോ മലബാർ സഭ പ്രോ ലൈഫ്. ക്രിസ്തുവിന്റെ ചിത്രത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത തയാറാക്കിയ ചിത്രമാണ് വിവാദമായത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം, വിമർശനം നേരിട്ടതോടെ റെജി നീക്കം ചെയ്തിരുന്നു. തൃശൂരിൽ ബിജെപി വിജയിച്ചതോടെയാണ് ക്രിസ്തുവിന്റെ രൂപത്തിൽ സുരേഷ് ഗോപിയുടെ മുഖം ചേർത്ത് റെജി എഫ്ബി പോസ്റ്റ് പങ്കുവച്ചത്. ‘‘ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വലിയ വേദനയുണ്ടാക്കുന്നതാണ്. മതപരമായ പ്രതീകങ്ങളെ വികൃതമായി അവതരിപ്പിക്കുന്ന പ്രവണതയെ ശക്തമായ നിയമ Read More…
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരുകോടി രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കും: രാജേഷ് വാളിപ്ലാക്കൽ
കടനാട് : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടിയിൽ പരം രൂപയുടെ ശുചിത്വ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തികടനാട് സെൻ്റ്. സെബാസ്റ്റ്യൻസ്ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച സാനിറ്റേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ഫാദർ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സെബാസ്റ്റ്യൻ തെരുവിൽ ഹെഡ്മാസ്റ്റർ സജി തോമസ് പി.ടി.എ. പ്രസിഡണ്ട് Read More…
ഇടിമിന്നൽ ജാഗ്രത; ഇലവീഴാപുഞ്ചിറയിലും ,ഇല്ലിക്കൽകല്ലിലും സഞ്ചാരികൾക്ക് രണ്ടു ദിവസം വിലക്ക്
കോട്ടയം ജില്ലയിൽ രണ്ടു ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപുഞ്ചിറ,ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ എട്ട്, ഒൻപത് തിയതികളിൽ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
പക്ഷിപ്പനി:കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോഴി, താറാവ് എന്നിവയുടെ വിൽപന വിലക്കി
കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി,കാട മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ Read More…
തരിശൂ നിലത്തു നെൽ കൃഷിക്ക് തുടക്കം കുറിച്ച് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ യുവജനങ്ങൾ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് പരിസ്ഥിതി ദിനത്തിൽ ഞാറു നട്ടുകൊണ്ട് നെൽകൃഷിക്ക് തുടക്കംകുറിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതികൃഷി മാർഗമാണ് അവലംബിക്കുന്നത്. Read More…











