കോട്ടയം ജില്ലയിൽ രണ്ടു ദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോരവിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപുഞ്ചിറ,ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം ജൂൺ എട്ട്, ഒൻപത് തിയതികളിൽ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
Related Articles
ജ്യൂസ്-ജാക്കിംഗ് ; മുന്നറിയിപ്പുമായി കേരളാ പോലീസ്
പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. Read More…
ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട – വാഗമൺ റോഡിൽ വരെ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഡിസംബർ നാലുവരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉത്തരവായി.
മീനച്ചിൽ താലൂക്ക് സപ്ലൈ ആഫീസിൽ നിന്നുള്ള അറിയിപ്പ്
മീനച്ചിൽ താലൂക്ക് സപ്ലെ ആഫീസിന് കീഴിലുള്ള AAY, മുൻഗണനാ(PHH) വിഭാഗത്തിലുള്ള റേഷൻ കാർഡുകളിൽ ഉൾപ്പെട്ട, റേഷൻ കടകളിൽ E POS മെഷീനിൽ വിരലടയാളം പതിയാത്തവർ/ ഇനിയും ekyc മസ്റ്ററിംഗ് പൂർത്തിയാക്കുവാൻ സാധിക്കാത്തവർക്കും, 24.10.24 തീയതി വ്യാഴാഴ്ച രാവിലെ 9:00 മുതൽ 1 മണി വരെ പൂഞ്ഞാർ ടൗണിലുള്ള ലൈബ്രറിയിൽ വെച്ചും, ഭരണങ്ങാനം പഞ്ചായത്ത് ഹാളിൽ വെച്ചും, 24.10.24 തീയതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണി വരെ കൊല്ലപ്പള്ളി ടൗണിലുള്ള പഞ്ചായത്ത് കെട്ടിടത്തിലും രാമപുരം Read More…