മുണ്ടക്കയം:മലമുകളിൽ നിന്നും ഓടി കയറിയ പൊൻ തിളക്കമായി മാറിയിരിക്കുകയാണ് മുണ്ടക്കയംകൂട്ടിക്കൽ സ്വദേശി പി.കെ പ്രസാദ്. അയോധ്യയിലെ ഡോ. ഭീം റാവ് അംബേദ്കർ സ്റ്റേഡിയത്തിൽ നടന്ന പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ രാജ്യാന്തര ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ മലയാളി താരം പി.കെ. പ്രസാദ് ഇന്ത്യക്കു വേണ്ടി രണ്ടു വെങ്കല മെഡൽ നേടി. ആയിരത്തി അഞ്ഞൂറ് , അഞ്ചായിരം മീറ്റർ ഓട്ട മത്സരങ്ങളിലാണു മെഡൽ നേട്ടം. കോട്ടയം ജില്ലയിലെ കൂട്ടിക്കൽ സ്വദേശിയാണ് പ്രസാദ് ഭാര്യ ജയമോൾ പ്രസാദ്, മക്കളായ Read More…
Month: January 2026
കൊട്ടാരംകുന്നേൽ സജി തോമസ് നിര്യാതനായി
വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് ആദരവുമായി യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റി
മൂന്നിലവ് :2023-24 അധ്യയന വർഷത്തെ SSLC,+2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മൂന്നിലവ് പഞ്ചായത്തിന് കീഴിൽ വരുന്ന വിദ്യാർത്ഥികളെ യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. യൂത്ത് കോൺഗ്രസ് മൂന്നിലവ് മണ്ഡലം പ്രസിഡന്റ് സ്റ്റാൻലി മാണി അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ എം.എൽ.എ മാണി സി കാപ്പൻ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചടങ്ങ് ഉത്ഘാടനം ചെയ്യുകയും ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ 16 വിദ്യാർത്ഥികളെയും,+2 പരീക്ഷയിൽ Read More…
മൂന്നാം മോദിസർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് NDA പ്രവർത്തകരുടെ ആഹ്ളാദപ്രകടനവും പായസ വിതരണവും നടന്നു
പൂഞ്ഞാർ : മൂന്നാം മോദിസർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് NDA പ്രവർത്തകരുടെ ആഹ്ളാദപ്രകടനവും പായസ വിതരണവും നടന്നു. BJP നേതാക്കളായ Adv ഷോൺ ജോർജ്, KF കുര്യൻ , മിനർവ്വ മോഹൻ, അഡ്വ രാജേഷ് കുമാർ, പ്രമോദ്, സെബാസ്റ്യൻ കുറ്റിയാനി, രാജപ്പൻ പുളിക്കൽ പഞ്ചായത്തംഗങ്ങളായ അനിൽകുമാർ മഞ്ഞ പ്ളാക്കൽ , ആനിയമ്മ സണ്ണി, സജി സിബി , സജിമോൻ കദളിക്കാട്ടിൽ പാർട്ടി നേതാക്കളായ സോമരാജൻ ആറ്റുവേലിൽ , സുരേഷ് ഇഞ്ചയിൽ, സെബാസ്റ്റ്യൻ മാളിയേക്കൽ, ജോസ് Read More…
വിദ്യാർത്ഥികളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: വിദ്യാർത്ഥികൾ തങ്ങളുടെ കർമ്മശേഷി രാഷ്ട്ര പുരോഗതിക്കായി വിനിയോഗിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിക്കാൻ സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ പ്രതിബദ്ധതയും ദേശാഭിമാനവും വിദ്യാർത്ഥികളിൽ ഒരു വികാരമായി വളർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വളർന്നു വരുന്ന പുതുതലമുറയിലാണ് രാജ്യത്തിൻ്റെ ഭാവിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട് Read More…
കൊട്ടുകാപ്പള്ളിൽ ഓമന ശശിധരൻ നിര്യാതയായി
ആനിയിളപ്പ്: കൊട്ടുകാപ്പള്ളിൽ പരേതനായ കെ.ആർ. ശശിധരന്റെ ഭാര്യ ഓമന ശശിധരൻ (66) നിര്യാതയായി. സംസ്ക്കാരം നാളെ (തിങ്കൾ) പകൽ 11 ന് വീട്ടുവളപ്പിൽ. മക്കൾ ഷാജു കെ.എസ്.(അസിസ്റ്റന്റ് പ്രൊഫസർ ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, പാലാ) ഷാജി. കെ.എസ്, ഷിജു കെ.എസ്. മരുമക്കൾ: രജനിമോൾ (അദ്ധ്യാപിക.എം.ജി. ഇ എം.എച്ച്.എസ്.എസ് ഞാലിയാകുഴി) അജിത (മണിമല),ശ്രീജ ( പുഞ്ചവയൽ).
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; കൊടും ക്രിമിനൽ; ഈരാറ്റുപേട്ട സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി
ഈരാറ്റുപേട്ട: കൊടും ക്രിമിനലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഈരാറ്റുപേട്ട സ്വദേശിയെ ജില്ലയില്‍ നിന്നും നാടുകടത്തി പോലീസ്. ഈരാറ്റുപേട്ട നടയ്ക്കല്‍ എംഇഎസ് ജംഗ്ഷന്‍ ഭാഗം വഞ്ചാങ്കല്‍ ആസിഫ് യൂസഫ് എന്നയാളെയാണ് കാപ്പാ നിയമപ്രകാരം നാടുകടത്തിയത്. കഴിഞ്ഞ കുറെ നാളുകളായി പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച, മോഷണം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നു പോലീസ് അറിയിച്ചു. ഒന്‍പത് മാസത്തേക്ക് ആണ് നടപടി.
യു ഡി എഫ് ൽ അഴിമതിപ്പണം വീതം വയ്ക്കുന്നത് സംബഡിച്ച തർക്കമെന്ന് എൽ ഡി എഫ്
ഭരണങ്ങാനം: യു ഡി എഫ് നേതൃത്വത്തിലുള്ള ഭരണങ്ങാനം പഞ്ചായത്ത് ഭരണസമതിയിൽ അഴിമതിപ്പണം വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കമാണ് വൈസ് പ്രസിഡൻ്റിൻ്റെ രാജിയിൽ കലാശിച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു. യു ഡി എഫ് നേതൃത്വത്തിൽ വലിയ അഴിമതിയാണ് പഞ്ചായത്തിൽ നടക്കുന്നതെന്ന വൈസ് പ്രസിഡൻ്റിൻ്റെ ആരോപണം അത്യന്തം ഗൗരവമുള്ളതാണ്. എൽ ഡി എഫ് ൽ നിന്ന് വിജയിച്ച് കാലുമാറ്റത്തിലൂടെ യു ഡി എഫ് വൈസ് പ്രസിഡൻ്റായ ആൾ സ്വന്തം മുന്നണിയുടെ പ്രാദേശികനേതൃത്വത്തിനെതിരെയാണ് ഇപ്പോൾ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പാറമട ലോബിയ്ക്ക് ഒത്താശ Read More…
പുഞ്ചവയൽ – പാക്കാനം – മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
മുണ്ടക്കയം : പുഞ്ചവയലിൽ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന 5 കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവിൽ ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം നാളിതുവരെ ഈ റോഡ് പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ ഭാഗം കൂടി കോൺക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 എന്നീ Read More…
പാരിസ്ഥിതിക പുനസ്ഥാപനം; അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ ഏകദിന സെമിനാർ
അരുവിത്തുറ : പാരിസ്ഥിതിക പുനസ്ഥാപനം വെല്ലുവിളികളും അവശ്യകതയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വനം വകുപ്പ് വൈൽഡ് ലൈഫ് എജ്യുകേഷൻ ഡെപ്യൂട്ടി ഡയറക്ടർ റെനി ആർ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ. ഫാ ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ. Read More…











