pala

പാലാ സെന്റ് തോമസ് റ്റി.റ്റി.ഐയില്‍ വായനാവാരത്തിന് പ്രൗഢ ഗംഭീര തുടക്കം

പാലാ: കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പി.എൻ പണിക്കറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനാവാരത്തിന് തുടക്കം കുറിച്ചു. വായനാവാരം പാലാ കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ.ഫാ.ക്രിസ്റ്റി പന്തലാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സിബി പി.ജെ സന്നിഹിതനായിരുന്നു. വായനാദിനാഘോഷം കോഡിനേറ്റർമാരായ സി.ദീപ്തി, സി.ജോയല്‍, ആൻസമ്മ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. വായനാവാരത്തോടനുബന്ധിച്ച് വായനാ മരം, പുസ്തക പരിചയം, കഥാ-കവിത ശില്പശാലകൾ തുടങ്ങിയ വ്യത്യസ്ത പരിപാടികൾ സ്കൂളിൽ നടത്തപ്പെടുന്നു.

poonjar

എടിഎം ലൈബ്രറിയുടെ അഭിമുഖത്തിൽ ജൂൺ 19 വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി

പൂഞ്ഞാർ :എടിഎം ലൈബ്രറിയുടെ അഭിമുഖത്തിൽ ജൂൺ 19 വായന പക്ഷാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി. ഗ്രന്ഥശാല പ്രസിഡൻ്റ് ബി ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മംഗളം മുൻചീഫ് എഡിറ്റർ കെ ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി Vk ഗംഗാധരൻസ്വാഗത ആശംസിച്ചു യോഗത്തിൽ ആശംസ അർപ്പിച്ചുകൊണ്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആയിട്ടുള്ള എം കെ ഷാജി, പി കെ ഷിബു കുമാർ, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻ്റ്കെ കെ സുരേഷ് കുമാർ കേരള Read More…

erattupetta

ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വായന ദിനം ആചരിച്ചു.സാഹിത്യകാരൻ രവി പുലിയന്നൂർ ഉദ്ഘാടനം ചെയ്തു. പി. ടി. എ.പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു.എസ്. എം. ഡി. സി.ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എസ്.ജവാദ് വായന ക്കുറിപ്പ് പ്രകാശനം ചെയ്തു. കെ. ജെ.പ്രസാദ്,സോണി ജോണി,സിന്ധു,ബിൻസി മോൾ ജോസഫ്,അർച്ചന,ശ്രീലക്ഷ്മി സജി, ആലിയ ഫാത്തിമ എന്നിവർ പ്രസംഗിച്ചു.

obituary

പന്തത്തല ഈഴക്കോട്ടുകോണം സോമിനി വേണു നിര്യാതയായി

മുത്തോലി: പന്തത്തല ഈഴക്കോട്ടുകോണം പരേതനായ എസ് വേണുവിൻ്റെ ഭാര്യ സോമിനി വേണു (70) നിര്യാതയായി. സംസ്കാരം നാളെ (20/06/2024) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെങ്ങളം കലയത്തുംമൂട്ടിൽ കുടുംബാംഗം. മകൻ: സുധീഷ്കുമാർ.മരുമകൾ: കോട്ടയം താഴത്തങ്ങാടി കളത്തിപറമ്പിൽ അനു കെ വിജയൻ.

aruvithura

കുരുന്നുകൾക്ക് പുസ്തകശേഖരം സമ്മാനിച്ച് അരുവിത്തുറ കോളേജ് കെമിസ്ടി ഡിപ്പാർട്ട്മെൻ്റ്

അരുവിത്തുറ : വായനാദിനാചരണത്തോടനുബന്ധിച്ച് ആരുവിത്തുറ സെൻ്റ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അരുവിത്തുറ സെന്റ് മേരീസ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു. കെമിസ്ടി വിഭാഗം മേധാവി ഡോ ഗ്യാമ്പിൾ ജോർജ് വിദ്യാർത്ഥികൾക്ക് വായനാദിന സന്ദേശം നൽകി. ചടങ്ങിൽ സ്കൂൾ ഹെഡ് മാസ്റ്റർ ബിജു അരിക്കാട്ട്, ഡോ മഞ്ജു മോൾ മാത്യു, അൻഡ്രൂസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

poonjar

പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ വായനാദിനാഘോഷം

പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ വായനാദിനത്തോടനുബന്ധിച്ച് റാലി നടത്തി. റാലി ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ഫ്ളാഗ് ഓഫ് ചെയ്തു .അധ്യാപകർ റാലിക്ക് നേതൃത്വം നൽകി. വായനാദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.

teekoy

തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ

തീക്കോയി : കോഴാ ജില്ലാ കൃഷി ഫാമിൽ ഉല്പാദിപ്പിച്ച അത്യുല്പാദന ശേഷിയുള്ള മികച്ചയിനം നാടൻ തെങ്ങിൽ തൈകൾ സബ്സിഡി നിരക്കിൽ വിതരണം ആരംഭിച്ചു. തൈകൾ ആവശ്യമുള്ള കർഷകർ തിക്കോയി കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9383 47 0703, 8590 48 7186.

general

ജനവിരുദ്ധ നിയമങ്ങളെ ശക്തമായി എതിര്‍ക്കും: ജോസ് കെ മാണി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ, വന നിയമങ്ങളിലടക്കം ശക്തമായ ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുമെന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. മുന്‍പത്തേക്കാള്‍ കരുത്തു കൂടിയ പ്രതിപക്ഷമാണ് ഇക്കുറി സര്‍ക്കാരിനെ നേരിടാനുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭാഗത്തു നിന്ന് ശക്തമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുമെന്നും നിയമസഭാ സെക്രട്ടറിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന ഏതു വിഷയങ്ങളിലും ശക്തമായ രീതിയില്‍ ഇടപെടാന്‍ സാധിക്കുന്ന ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം പ്രതിപക്ഷത്തിന്റെ Read More…

general

വായനാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വായനാ കൂടാരം തുടങ്ങി

ചെമ്മലമറ്റം : വായിക്കു – വായനയിലൂടെ വളരൂ എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വായന ദിനത്തിൽ വായന കൂടാരം തുടങ്ങി. പാലാ മരിയസദനത്തിൽ നടന്ന ചടങ്ങിൽ മരിയാസദനം ഡയറക്ടർ സന്തോഷ് മരിയൻസദനത്തിന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുസ്തകങ്ങൾ കൈമാറി. ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസ് , ജിജി ജോസഫ്, ഫ്രാൻസിസ് ജോസഫ്, ജോർജ് തോമസ്, ജെസി എം. ജോർജ് , പ്രിയ മോൾ വി.സി. തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് സ്കൂൾ കവാടത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ ഭീമൻ Read More…

general

നാല് തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി ജൂനിയർ ടെക്നിക്കൽ സ്കൂൾ മുത്തോലിയുടെ പൂർവ്വ വിദ്യാർത്ഥി സംഗമം

4 തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി മുത്തോലി ജൂനിയർ ടെക്നിക്കൽ സ്കൂൾ 1982-84 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം. 42 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സിൽ പഠിച്ചവരിൽ 36 പേർ 16/06/2024 ഞായറാഴ്ച തങ്ങളുടെ കലാലയത്തിൽ വീണ്ടും ഒരുമിച്ചു കൂടി. അന്നത്തെ വിദ്യാർത്ഥികൾ, പഠിപ്പിച്ച അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾ, ഇവരിൽ മൂന്നുപേരുടെ കൊച്ചുമക്കൾ എന്നിങ്ങനെ നാല് തലമുറകളാണ് ഇവിടെ സംഗമിച്ചത്. തലമുറകളെ കോർത്തിണക്കി നിലനിൽക്കുന്ന ഈ കൂട്ടായ്മ നാടിന് തന്നെ അഭിമാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി Read More…