general

കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി

ഇടമറ്റം : കളഞ്ഞു കിട്ടിയ സ്വർണ്ണം തിരികെ നൽകി മാതൃകയായിരിക്കുകയാണ് ഇടമറ്റം ഇല്ലമ്പള്ളി ജെയിംസ് തോമസ്. കഴിഞ്ഞ ദിവസം പൈക ഗവൺമെൻ്റ് ആശുപത്രിക്ക് സമീപത്തു നിന്നുമാണ് ജെയിംസിന് സ്വർണ്ണം കളഞ്ഞു കിട്ടിയത്. സ്വർണാഭരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ സാന്നിദ്ധ്യത്തിൽ ഉടമസ്ഥൻ മാടപ്പള്ളി സിബി ജോസഫിന് കൈമാറി. മാതൃകപരമായി ഇടപെട്ട ജെയിംസ് തോമസിനെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു.

Blog general

കൺസഷൻ എടുക്കാൻ ഇനി എളുപ്പം; ഓൺലൈൻ സംവിധാനവുമായി കെഎസ്ആർടിസി

കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. ഈ അധ്യായന വർഷം മുതൽ വിദ്യാർഥികൾക്ക് കൺസഷന് ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഒരുക്കിയതായി കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിലേക്കാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്. രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ Read More…

pala

മരിയ സദനം അന്തേവാസികൾക്ക് വിരുന്ന് ഒരുക്കി വ്യത്യസ്ഥമായ “വിരമിക്കൽ”

പാലാ: മുപ്പത്തി അഞ്ച് വർഷത്തെ അദ്ധ്യാപന സേവനത്തിനു ശേഷം മെയ് 31 ന് വിരമിക്കുന്ന കട നാട് സെ .സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബിൻ്റെ വിരമിക്കൽ ചടങ്ങ് വ്യത്യസ്ഥമായി. പാലാ മരിയസദനo അഭയകേന്ദ്രത്തിലെ 500-ൽ പരം അന്തേവാസികൾക്കും ജീവനക്കാർക്കും വിരുന്ന് ഒരുക്കി ഉച്ചഭക്ഷണം വിളമ്പി നൽകി കൊണ്ടാണ് വ്യത്യസ്ഥമായ വിരമിക്കൽ ചടങ്ങ് നടത്തിയത്‌. മരിയ സദനത്തിൽ നടന്ന ചടങ്ങിൽ പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ അദ്ധ്യക്ഷനായിരുന്നു. പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ Read More…

erattupetta

കെ എം അലിയാർ അനുസ്മരണം

ഈരാറ്റുപേട്ട : അന്തരിച്ച സിപിഐഎം മുൻ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം അലിയാറിന്റെ അനുസ്മരണം നടത്തി. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കന്മാരും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സിപിഐഎം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ കമിറ്റി അംഗങ്ങളായ വി പി അബ്‌ദുൾ സലാം, കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ വി Read More…

weather

കോട്ടയം ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട്; നാലുദിവസം മഞ്ഞ അലെർട്ട്

കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഇന്ന് (ബുധനാഴ്ച, 2024 മേയ് 29) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച (മേയ് 30) മുതൽ ജൂൺ രണ്ടുവരെ കോട്ടയം ജില്ലയിൽ മഞ്ഞ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) Read More…

poonjar

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

പുഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ദിശ 2024 എന്ന പേരിൽ പഞ്ചായത്ത് പരിധിയിൽ 2023-24 എസ്.എസ്.എൽ.സി, പ്ലസ് ടൂ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. നാളെ രാവിലെ 11ന് പൂഞ്ഞാർ ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ദിശ 2024 സമ്മേളനം കോട്ടയം ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിയ്ക്കും. കൊച്ചി ഇൻകം ടാക്സ‌് ജോയിൻ്റ് ക‌മ്മീഷണർ ജ്യോതിസ് മോഹൻ ഐ.ആർ.എസ് മുഖ്യ പ്രഭാഷണം നടത്തും. പൂഞ്ഞാർ സെന്റ് ആൻ്റണീസ് Read More…

general

എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, വീണ വിജയനും എം സുനീഷും അക്കൗണ്ട് ഉടമകള്‍: ആരോപണങ്ങളുമായി ഷോൺ ജോർജ്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണാ വിജയന്‍റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. എക്സാലോജികിന് അബുദാബി കൊമേഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. ഈ അക്കൗണ്ടിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഷോൺ ഹൈക്കോടതിയിൽ ഉപഹർജി നൽകിയിട്ടുണ്ട്. വീണ വിജയന്‍റെയും എം സുനീഷ് എന്നയാളുടെയും ഉടമസ്ഥതയിലാണ് ഈ അക്കൗണ്ടെന്നാണ് ഷോൺ ജോർജ് ആരോപിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ഈ അക്കൗണ്ട് വഴി നടന്നതെന്നും എസ് എന്‍ സി Read More…

poonjar

സ്കൂൾ പ്രവേശനോത്സവത്തോട് അനുബന്ധിച്ച് രണ്ട് ദിവസം നീണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പൂഞ്ഞാർ: കുന്നോന്നി ഗവ.എച്ച്.ഡബ്ലു.എൽ.പി സ്കൂളിൽ 2024-25 പ്രവേശനോത്സവത്തോട് അനുബന്ധിച്ച് രണ്ട് ദിവസം നീണ്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സി.പി.എം, സി.ഐ.റ്റി.യു, ഡി.വൈ.എഫ്.ഐ കുന്നോന്നി യൂണിറ്റിൻ്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 10 ലക്ഷം രുപ ഫണ്ട് ഉപയോഗിച്ച് സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ മാറ്റി പുതിയ റൂഫ് ചെയ്തിരുന്നു. തുടർന്ന് രണ്ട് ദിവസം നീണ്ടു നിന്ന ശുചികരണ പ്രവർത്തനങ്ങൾക്ക് സ്കൂൾ എച്ച്.എം സെൽമത്ത് എൻ.എം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ബീനാ Read More…

pala

യാത്രക്കാരെ ബന്ദിയാക്കുന്ന പാലാ മേഖലയിലെ വെള്ളപ്പൊക്കം

പാലാ: രാവിലെ യാത്ര പോയവർ തിരികെ വന്നപ്പോഴാണ് പാലാ മേഖലയിലെ എല്ലാ പ്രധാന റോഡുകളും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിൽ കണ്ടത്. മറുവഴി അറിയാതെ വാഹനയാത്രക്കാർ കുഴങ്ങുന്ന സ്ഥിതിയാണ് ഓരോ വെള്ളപൊക്ക സമയത്തും. രാവിലെ തകർത്തു പെയ്ത മഴയിൽ പാലാ- ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. പാലാ- പൊൻകുന്നം റോഡിൽ കടയത്തും, പാലാ- കുറവിലങ്ങാട് റോഡിൽ വള്ളിച്ചിറ മണലേൽ, മുറിഞ്ഞാറ എന്നിവിടങ്ങളിലും വെള്ളം കയറിയത് കാർ, ടൂ വീലർ യാത്രക്കാരുടെ യാത്ര മുടക്കി. Read More…

general

നഴ്സിങ് പ്രവേശനം: സര്‍ക്കാരുമായി യോജിച്ച് നീങ്ങാൻ മാനേജ്‌മെന്റ് അസോസിയേഷൻ തീരുമാനം

സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്‍റുകളം തമ്മിലാണ് ധാരണയിലെത്തിയത്. വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്നും സർക്കാർ ഉറപ്പ് നൽകി. കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്‍റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചു.