aruvithura

സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ്

അരുവിത്തുറ: അരുവിത്തുറ ആർക്കേ‍ഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. ശരീരത്തിലെ വിവിധ പാടുകൾ , മുഖക്കുരു, മുടികൊഴിച്ചിൽ, മറുകുകൾ, അരിമ്പാറ, അമിത രോമവളർച്ച മറ്റ് വിവിധ ചർമ്മ രോഗങ്ങൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. Read More…

announcemennt

ജ്യൂസ്-ജാക്കിംഗ് ; മുന്നറിയിപ്പുമായി കേരളാ പോലീസ്

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതാണ് ജ്യൂസ് ജാക്കിംഗ് എന്നറിയപ്പെടുന്നത്. വിമാനത്താവളങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽ‌വേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഹാക്കർമാർ ലക്ഷ്യമിടുന്നു. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്‌ത ഡാറ്റ കേബിളും വിവരങ്ങൾ ചോർത്തുന്നതിന് ഉപയോഗിക്കുന്നു. പൊതുചാർജിംഗ് സ്റ്റേഷനിൽ മാൽവെയറുകൾ ലോഡുചെയ്യുന്നതിന് തട്ടിപ്പുകാർ ഒരു USB കണക്ഷനാണ് ഉപയോഗിക്കുന്നത്. Read More…

general

വിദ്യാർത്ഥികൾക്ക് സമ്മർ ക്യാമ്പ്

മോനിപ്പിള്ളി സെൻ്റ് കുര്യാക്കോസ് പബ്ളിക്ക് സ്കൂളിൽ (SKPS)എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി 15/4/24 മുതൽ15/5/24 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. സമയം 9am to 11.30am.വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. Ph: 7697124234, 8590713259.

pala

കെ.എം മാണിയുടെ ഓർമ്മകൾക്ക് മുമ്പിൽ പൂക്കൾ അർപ്പിച്ച് അനുസ്മരണം നടത്തി പി ജെ ജോസഫ് എം എൽ എ

പാലാ: കേരള കോൺഗ്രസ് മുതിർന്ന നേതാവായിരുന്ന കെ എം മാണിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് പാലാ കത്തീഡ്രലിൽ അദ്ദേഹത്തിൻ്റെ ഓർമ്മകളുറങ്ങുന്ന മണ്ണിൽ , കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പുഷ്പചക്രം സമർപ്പിച്ചു. കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ,കോട്ടയം പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ്, കേരള കോൺഗ്രസ് Read More…

pala

പി സി തോമസ് ജോസ് കെ മാണിയുടെ ഭവനത്തിൽ സന്ദർശനം നടത്തി

പാലാ: കേരള കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ അഡ്വ. പിസി തോമസ് പാലായില്‍ ജോസ് കെ മാണിയുടെ വസതിയിലെത്തി മാണിസാറിന്‍റെ ഭാര്യ കുട്ടിയമ്മ മാണിയെ സന്ദര്‍ശിച്ചു. മാണി സാറിന്‍റെ 5 -ാം ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം എന്നു പറയുന്നുണ്ടെങ്കിലും പാര്‍ട്ടി വിട്ട ശേഷം പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് പിസി തോമസ് പാലായില്‍ മാണി സാറിന്‍റെ വീട്ടിലെത്തുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ പൊട്ടിത്തെറി ഉണ്ടാവുകയും യുഡിഎഫിന്‍റെ കോട്ടയം ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമായിരുന്ന സജി മഞ്ഞക്കടമ്പന്‍ Read More…

general

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു

അരീക്കര കെ സി വൈ എൽ സംഘടിപ്പിച്ച രണ്ടാമത് കോട്ടയം അതിരൂപത തല ഫുട്ബാൾ ടൂർണമെന്റ് സമാപിച്ചു. കെ സി വൈ എൽ ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപറമ്പിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെ സി വൈ എൽ കോട്ടയം അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. അതിരൂപത സെക്രട്ടറി അമൽ സണ്ണി മുഖ്യാതിഥിയായി. കെ സി Read More…

obituary

കോഴികുന്നേൽ ഇളം തോട്ടത്തിൽ ചാക്കോ ജോസഫ് നിര്യാതനായി

പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി(കട്ടപ്പന പരപ്പ് പാതിരിയിൽകുടുംബാഗം). മക്കൾ :ബിജു ചാക്കോസെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു ).മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാരശുശ്രൂഷകൾ ഇന്ന് ഉച്ചക്കകഴിഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്‍കാരം പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളി സെമിതേരിയിൽ .

kuravilangad

തോമസ് ചാഴികാടന്റെ കടുത്തുരുത്തി മണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും

കുറവിലങ്ങാട്: എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കടുത്തുരുത്തി നിയോജകമണ്ഡലം പര്യടനം ബുധനാഴ്ച്ച ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായുള്ള പര്യടനത്തിന്റെ ആദ്യഘട്ടത്തിൽ വെളിയന്നൂർ, ഉഴവൂർ, മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, ഞീഴൂർ, മുളക്കുളം പഞ്ചായത്തുകളിലാണ് പര്യടനം. അൻപതോളം കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പ്രസംഗിക്കും. രാവിലെ 7.30ന് വെളിയന്നൂരിലെ പാറത്തൊട്ടാൽ ഭാഗത്ത് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. 9.15ന് ഉഴവൂരിലെ ആച്ചിക്കൽ, 10.45ന് മരങ്ങാട്ടുപിള്ളിയിലെ കുറിച്ചിത്താനം, മൂന്ന് കുറവിലങ്ങാട് പഞ്ചായത്തിലെ ബസ് സ്റ്റാൻഡ്, 4.45ന് ഞീഴൂർ പഞ്ചായത്തിലെ വിളയംകോട്, 6.45ന് Read More…

aruvithura

അരുവിത്തുറ പള്ളിയിൽ  വല്ല്യച്ചന്റെ തിരുനാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ

അരുവിത്തുറ:  പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന ദൈവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുന്നാൾ ഏപ്രിൽ 15 മുതൽ മെയ് 3 വരെ ആഘോഷിക്കുന്നു.  ഏപ്രിൽ 15 മുതൽ 21 വരെ ദിവസവും രാവിലെ 5.30 നും 6.30നും 7.30 നും  വൈകുന്നേരം 7 നും വിശുദ്ധ  കുർബാന, നൊവേന. ഏപ്രിൽ 22 ന് വൈകുന്നേരം  കൊടിയേറ്റ്. അന്നേ ദിവസം രാവിലെ 5.30 നും 6.45നും 8നും 9.30 നും 11 നും 4 Read More…

kottayam

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്ക് ചിഹ്നമായി; ‘ഓട്ടോറിക്ഷ’യുമായി ഫ്രാൻസിസ് ജോർജ്

കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തിരഞ്ഞെടുപ്പ് ചിഹ്നമായി ഓട്ടോറിക്ഷ അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രഥമ പരിഗണന നൽകിയത് ഓട്ടോറിക്ഷ ചിഹ്നത്തിനായിരുന്നു. പാർട്ടി മുൻപ് മത്സരിച്ചിട്ടുള്ള ട്രാക്ടർ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റിൽ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാൻസിസ് ജോർജിന് കമ്മിഷൻ ചിഹ്നം അനുവദിച്ചത്. എല്‍ഡിഎഫിനു വേണ്ടി രണ്ടില ചിഹ്നത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനാണ് Read More…