അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).
Month: July 2025
ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം പുതിയ ഒ.പി ബ്ലോക്ക് നാടിനു സമർപ്പിച്ചു
കോട്ടയം : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ച ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓൺലൈനായി നിര്‍വ്വഹിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു സോമന്‍ (മേലുകാവ്), എൽ. പി. ജോസഫ് (മൂന്നിലവ്), ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ Read More…
ഡോ. തോമസ് ഐസക് ഇന്ന് പൂഞ്ഞാറിൽ
ഈരാറ്റുപേട്ട : പത്തനംതിട്ട പാർലമെന്റ് എൽ ഡി എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്കിന്റെ പര്യടനം ഇന്ന് പൂഞ്ഞാർ ഏരിയായിൽ. വൈകിട്ട് നാലിന് പൂഞ്ഞാർ, അഞ്ചിന് പൂഞ്ഞാർ തെക്കേക്കരയിലും , രാത്രി എട്ടിന് ഈരാറ്റുപേട്ടയിലും ബഹുജനങ്ങളുമായി മുഖമുഖ പരുപാടി. വൈകിട്ട് അറിന് തിടനാട് നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് നിര്യാതയായി
തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് (88) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).
സംസ്ഥാനത്ത് നാളെ എസ്എസ്എല്‍സി പരീക്ഷ തുടങ്ങും
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, Read More…
ഡോ: ടി.പി.അഭിലാഷ് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട്
പാലാ: കെ.എം.മണി സ്മാരക ഗവ: ജനറൽ ആശുപത്രി സൂപ്രണ്ടായി ഡോ.ടി.പി.അഭിലാഷ് ചുമതലയേറ്റു. കോട്ടയം പാമ്പാടി സ്വദേശിയായ ഡോ.അഭിലാഷിനെ അസിസ്റ്റൻ്റ് ഡയറക്ടർ ആയി പ്രമോഷൻ നൽകിയാണ് നിയമനം: ഇടുക്കി നെടുoങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്നു.വയനാട്ടിൽ ഡെപ്യൂട്ടി ഡി.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. മുൻ സൂപ്രണ്ട് ഡോ: ഷമ്മി രാജനെ സ്ഥലം മാറ്റിയ ശേഷം മറ്റൊരു ഡോക്ടർക്ക് ചുമതല നൽകിയാണ് ആശുപത്രി പ്രവർത്തനം നടത്തിയിരുന്നത്. ചുമതലയേറ്റ ഡോ.അഭിലാഷ് എല്ലാ ചികിത്സാ വിഭാഗങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തി. രോഗീ സൗഹൃദ സമീപനമായിരിക്കണം ജീവനക്കാർക്ക് Read More…
കോക്കാട് പാടശേഖരത്ത് ഇനി ധാന്യങ്ങൾ വിളയും
എലിക്കുളം: മുപ്പത്തിയഞ്ചു വർഷമായി തരിശായി കിടന്ന മല്ലികശ്ശേരിയിലെ കോക്കാട്ട് പാടശേഖരത്താണ് ചെറു ധാന്യങ്ങൾ വിളയുന്നത്. ചോളം ബി ജ്റ, കൂവരക്, തിന,കൂടാതെ എണ്ണക്കുരുവായ സൂര്യകാന്തി, പച്ചക്കറി വിളകളും ഉണ്ടാവും. ചെറു ധാന്യങ്ങൾ വിതയ്ക്കുന്നതിന്റെ ഉദ്ഘാടനം മാണി.സി. കാപ്പൻ എം.എൽ.എ. നിർവ്വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷനായിരുന്നു. എലിക്കുളം കൃഷി ഓഫീസർ കെ.പ്രവീൺ പദ്ധതി വിശദീകരിച്ചു പഞ്ചായത്തംഗങ്ങളായ ആശ റോയ്, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ടൂറിസം ക്ലബ്ബ് Read More…
ഇടതു സർക്കാർ പാലായോട് രാഷ്ട്രീയ വിരോധം തീർക്കുന്നു : സജി മഞ്ഞക്കടമ്പിൽ
പാലാ :പാലാ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ട് ഇടതു സർക്കാർ പാലയോട് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി. UDF പ്രതിനിധി ആയ പാല MLA മാണി സി. കപ്പൻ്റെ നേതൃത്വത്തിൽ വികസനം നടത്തിപ്പിക്കില്ല എന്ന് വാശി പിടിക്കുന്ന എൽഡിഎഫ് ന് വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പാലായിലെ ജനങ്ങൾ തിരിച്ചടി നൽകുമെന്നും സജി പറഞ്ഞു. പനക്കപ്പലത്തെ അപകട വളവ് നിവർത്തുക, റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുക, പാലാ -ഈരാറ്റുപേട്ട Read More…
പാറത്തോട് – പാലപ്ര റോഡിന് 8 കോടി രൂപയുടെ ഭരണാനുമതി
കാഞ്ഞിരപ്പള്ളി : പാറത്തോട് ഗ്രാമപഞ്ചായത്തിലെ 1,2,3,18,19 വാർഡുകളിലൂടെ കടന്നുപോകുന്ന ഗ്രാമീണ റോഡായ പാറത്തോട് – ചിറ- പാലപ്ര- പാറക്കൽ- പാലപ്ര ടോപ്പ് -വേങ്ങത്താനം റോഡ് ആധുനിക രീതിയിൽ പുനർ നിർമ്മിച്ച് ബി എം ബി സി നിലവാരത്തിൽ റീ ടാർ ചെയ്യുന്നതിന് 8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. വർഷങ്ങളായി തകർന്നു കിടന്നിരുന്ന റോഡ് യാത്രയ്ക്ക് ഏറെ ദുഷ്കരമായി തീർന്നിരുന്നു. പ്രദേശത്തെ ആയിരത്തോളം കുടുംബങ്ങളുടെയും കൂടാതെ പാലപ്ര ഭഗവതി ക്ഷേത്രം, Read More…
കരിമുണ്ടക്കൽ മീനാക്ഷിയമ്മ നിര്യാതയായി
പാലാ: പുലിയന്നൂർ കരിമുണ്ടക്കൽ പരേതനായ ശിവശങ്കരൻ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകൻ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് (03.03.24) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, (റിട്ട. എഞ്ചിനീയർ, എൽ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രൻ നായർ, (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ), മരുമക്കൾ : ജലജാ രമേശ് ( റിട്ട. ടീച്ചർ, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാർ ), Read More…