general

സൗജന്യ ലാപ്ടോപ് വിതരണം: അപേക്ഷ മാർച്ച് 30 വരെ നൽകാം

കോട്ടയം: 2023-24 അധ്യയനവർഷത്തിലെ പൊതുപ്രവേശനപരീക്ഷയിൽ മെറിറ്റിൽ അഡ്മിഷൻ നേടി പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിച്ചുകൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ് വിതരണം ചെയ്യുന്നതിന് ക്ഷണിച്ചിരുന്ന അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി മാർച്ച് 30 വരെ നീട്ടി. അപേക്ഷാഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും വെബ്സൈറ്റായ kmtwwfb.org – ൽനിന്നും ലഭിക്കും. അതോടൊപ്പം ക്ഷേമനിധി കുടിശ്ശികയുള്ള അംഗങ്ങൾക്ക് മാർച്ച് 30 വരെ കുടിശിക അടക്കാമെന്നും അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചെയർമാൻ അറിയിച്ചു. ഫോൺ Read More…

ramapuram

സൗജന്യ ദന്ത പരിശോധനാ ക്യാമ്പ്

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻറെയും തൊടുപുഴ അൽഅസർ ദന്തൽ കോളേജിൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് 18.3.24 തിങ്കൾ 10:30 am മുതൽ 1.30 pm വരെ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വച്ച് നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ തുടർചികിത്സ ആവശ്യമായി വരുന്നവർക്ക് 30% ഇളവിൽ ചികിത്സ ലഭിക്കുന്നതാണ്. പൊതുജനങ്ങൾക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. Treatments given at camp: dental cleaning, temporary restoration, simple extraction, screening of dental diseases

obituary

വരിയ്ക്കാനിക്കൽ വി ഡി ഫിലിപ്പ് നിര്യാതനായി

വേലത്തുശ്ശേരി : വരിയ്ക്കാനിക്കൽ വി ഡി ഫിലിപ്പ് (കുഞ്ഞുകുട്ടി) (81) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (16/03/2024) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

general

മലയോര മേഖലയുടെ വികസനത്തിന് തോമസ് ചാഴികാടൻ എംപിയുടെ പങ്ക് നിസ്തുലം

കോട്ടയം ജില്ലയുടെ ഹൈറേഞ്ച് മേഖലയായ മേലുകാവ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെ വികസനത്തിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രവർത്തനം വളരെ വിലപ്പെട്ടതാണെന്ന് ഇടതുപക്ഷ ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു വിലയിരുത്തി. മേലുകാവ് പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംപി ഫണ്ട് പൂർണ്ണമായും വിനിയോഗിച്ചത് മാത്രമല്ല, പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയിൽ കേരളത്തിൽ ഏറ്റവും കൂടുതൽ റോഡ് വികസിപ്പിച്ചത് തോമസ് ചാഴികാടനാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും, ഭിന്നശേഷി സഹായരംഗത്തും സമാനതകൾ ഇല്ലാത്ത സേവനമാണ് Read More…

erattupetta

തിടനാട് പള്ളിച്ചപ്പാത്തിൽ പുതിയ ചെക്ക് ഡാം കം ബ്രിഡ്ജിന് 1.90 കോടി അനുവദിച്ചു

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിനെയും, തിടനാട് -ഭരണങ്ങാനം റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിടനാട് പള്ളിപ്പടി- പടിഞ്ഞാറെ കുരിശ് ലിങ്ക് റോഡിൽ ചിറ്റാറിന് കുറുകെയുള്ള പള്ളിച്ചപ്പാത്ത് പൊളിച്ചു നീക്കി പകരം ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന 1.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. നിലവിലുള്ള പള്ളിച്ചപ്പാത്ത് കാലപ്പഴക്കവും, മുൻ വർഷങ്ങളിലെ പ്രളയവും മൂലം ജീർണാവസ്ഥയിൽ ആയിരുന്നതും കൂടാതെ Read More…

general

വെളിച്ചയാനി – സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു

പാറത്തോട് : പാറത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെളിച്ചയാനി പള്ളി ജംഗ്ഷൻ -പാലപ്ര റോഡിൽ നിന്നും ആരംഭിച്ച് വെളിച്ചയാനി സെന്റ് ആന്റണീസ് നഗറിലേക്കുള്ള റോഡ് എംഎൽഎ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ഇടവക വികാരി ഫാ. Read More…

uzhavoor

അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സമഗ്ര വികസനത്തിന് ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്ത് അരീക്കര വാർഡിലുള്ള അരീക്കുഴി വെള്ളച്ചാട്ടത്തിന്റെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 88 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷൻ പദ്ധതിയുടെ മാനദണ്ഡം അനുസരിച്ച് 38 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് കണ്ടത്തിയെങ്കിൽ മാത്രമേ 50 ലക്ഷം രൂപ സർക്കാരിൽ നിന്നും ലഭിക്കുകയുള്ളൂ. ആയതിനാൽ ഈ പ്രദേശത്തിന്റെ പ്രഥമ ആവശ്യം എന്ന രീതിയിൽ അരീക്കുഴി വെള്ളച്ചാട്ടത്തിനോട് ചേർന്നുള്ള വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് ജോസ് കെ മാണി Read More…

pala

വീണ് കഴുത്ത് ഒടിഞ്ഞ വയോധികയ്ക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ അപൂർ‌വ്വ ശസ്ത്രക്രിയ

പാലാ: വീണ് കഴുത്തിൽ ഒടിവ് സംഭവിച്ച 70 വയസുള്ള വയോധികയായ കന്യാസ്ത്രീയെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അപൂർവ്വ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചു. നേര്യമംഗലം സ്വദേശിയായ കന്യാസ്ത്രീക്കാണ് കുളിമുറിയിൽ തെന്നി വീണു കഴുത്തിനും തലയിലും ഗുരുതര പരുക്കേറ്റിരുന്നത്. വീഴ്ചയിൽ കഴുത്തിലെ രണ്ടാമത്തെ കശേരുവിന്റെ ഭാഗമായ ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ച് ഗുരുതര നിലയിലായിരുന്നു. കഴുത്ത് നേരെ നിൽക്കാത്ത വിധത്തിലായിരുന്നു പരുക്ക്. ഓഡണ്ടോയ്ഡിനു ഒടിവ് സംഭവിച്ചാൽ തൊട്ടുപുറകിലുള്ള സുഷുന്മനാഡിക്കും, തലച്ചോറിന്റെ താഴെ ഭാഗമായ മെഡുല്ല ഒംബ്ലാംഗേറ്റയ്ക്കും ഗുരുതര ക്ഷതം Read More…

kuravilangad

വേനൽകാല രോഗങ്ങൾ: ബോധവൽക്കരണ സെമിനാർ ദേവമാതായിൽ

കുറവിലങ്ങാട്: വേനൽക്കാല രോഗങ്ങളെ കുറിച്ചും പകർച്ചവ്യാധികളെ കുറിച്ചും ഉള്ള ബോധവൽക്കരണ പരിപാടി കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ദേവമാതാ കോളേജിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സുനിൽ സി മാത്യു മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ഷിബു മോൻ കെ വി ബോധവൽക്കരണ ക്ലാസ് നയിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രദീപ് എൻ, വാർഡ് അംഗങ്ങൾ എന്നിവർ സംസാരിച്ചു. എൻ ആർ ഇ ജി എ Read More…

general

സെർവർ തകരാറിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി

ബയോമെട്രിക് ഓതെന്റിഫിക്കേഷൻ നടക്കാത്തതാണ് കാരണം. നിലവിലെ സെർവർ മാറ്റാതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു. ആധാർ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം മുടങ്ങിയത്. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപാഫോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താം. രാവിലെ Read More…