ധനമന്ത്രി ലോക്‌സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് തികച്ചും നിരാശാജനകമാണെന്ന് തോമസ് ചാഴികാടന്‍ എംപി. കര്‍ഷകരെ, പ്രത്യേകിച്ച് റബര്‍ കര്‍ഷകരെ പൂര്‍ണ്ണമായും തഴഞ്ഞു. സ്വാഭാവിക റബ്ബറിന്റെ വിലയിടിവ് മൂലം ദുരിതമനുഭവിക്കുന്ന റബര്‍ കര്‍ഷകര്‍ക്കു വേണ്ടി യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഗവണ്‍മെന്റ് കൃഷിക്കാര്‍ക്ക് കൊടുക്കുന്ന 6000രൂപയുടെ കൃഷി സമ്മാന്‍ നിധിയില്‍ പോലും യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന യുവാക്കളില്‍ 25 ശതമാനവും തൊഴില്‍ രഹിതരാണ്. Read More…
Month: December 2024
ഈരാറ്റുപേട്ട മുസ്‌ലീം ഗേൾസ് സ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം
ഈരാറ്റുപേട്ട : ഹരിത കേരള മിഷൻ്റെ ഹരിത വിദ്യാലയ പുരസ്കാരം മുസ്‌ലീം ഗേൾസ് ഹയർ സെക്കൻ്ററിസ്കൂളിന് ലഭിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല റ്റീച്ചർ സ്കൂൾ പ്രിൻസിപ്പൽ ഫൗസിയ ബീവിയ്ക്ക് പുരസ്കാരം കൈമാറി. തുടർന്ന് ഹരിത കേരള മിഷൻ്റെ ദേവഹരിതം പദ്ധതിയുമായി സഹകരിച്ച് സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് തിടനാട് മഹാക്ഷേത്രത്തിലേയ്ക്ക് തയ്യാറാക്കിയ പൂജാപുഷ്പ സസ്യ തൈകളുടെ വിതരണോദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം. പി ലീന ക്ഷേത്രഭാരവാഹി സജികുമാറിന് മന്ദാര തൈ Read More…
രാമപുരം മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി
രാമപുരം : മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. രാമപുരം പോലീസ് സബ് ഇൻസ്‌പെക്ടർ വിൽസൺ സല്യൂട് സ്വീകരിച്ചു പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ ആകർഷണീയമാക്കി. സ്പോർട്സ് ഡേ യോടനുബന്ധിച്ച് നടത്തിയ വിവിധ കായിക മത്സരങ്ങളിൽ വിദ്യാർഥികളും, അധ്യാപകരും പങ്കെടുത്തു. കോളേജ് സ്പോർട്സ് വിഭാഗം മേധാവി Read More…
മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ പുരസ്‌ക്കാരം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്
ഈരാറ്റുപേട്ട: മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ പുരസ്‌ക്കാരം മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരിൽ നിന്നും ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശ്രീകല ടീച്ചർ ഏറ്റുവാങ്ങി.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും ബോധവൽക്കരണ ക്ലാസും
പ്രവിത്താനം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെകുറിച്ച് യൂണിറ്റ് അംഗങ്ങളായ കുട്ടികളുടെ മാതാപിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ബോധവൽക്കരണ ക്ലാസ് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോട്ടയം ജില്ലാ കൈറ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഏകദിന ക്യാമ്പും, മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും നടത്തിയത്. ഹൈസ്കൂളിലെ അഭിരുചിയുള്ള വിദ്യാർത്ഥികളെ എട്ടാം ക്ലാസിൽ തന്നെ കണ്ടെത്തി അവർക്ക് ഇൻഫർമേഷൻ ടെക്നോളജിയുടെ വിവിധ പാഠങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും കടന്നുപോകാനുള്ള അവസരമാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 ന്
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ നിലവിൽ പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്താത്ത 2892 ഭവനങ്ങളിൽ ഹൗസ് കണക്ഷനുകൾ നൽകി കുടിവെള്ളമെത്തിക്കുന്ന ജല്‍ജീവൻ മിഷൻ – മലങ്കര പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ഫെബ്രുവരി 3 (ശനിയാഴ്ച) രാവിലെ 10 മണിക്ക് പദ്ധതിയുടെ പ്രധാന ടാങ്കിന്റെ (ബൂസ്റ്റിംഗ് പമ്പ് ഹൗസ് ) സൈറ്റായ കല്ലേകുളത്ത് നടക്കും. നേരത്തെ ജലനിധി പദ്ധതി പ്രകാരം 1200 ഭവനങ്ങളിൽ കുടിവെള്ള കണക്ഷനുകൾ നൽകിയിരുന്നു. തീക്കോയി ഗ്രാമപഞ്ചായത്തിൽ തന്നെ 82 കോടി രൂപ നിർമ്മാണ ചെലവ് Read More…
തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഹൈടെക്കാകും; പുതിയ കെട്ടിടം ഒരുങ്ങുന്നു
തീക്കോയി: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ ആരംഭിച്ച സ്‌കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് Read More…
മദ്യപന്റെ ബലഹീനതയെ ചൂഷണം ചെയ്യരുത് : ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്
മദ്യപന്റെ മദ്യാസക്തിയെ ഭരണകര്‍ത്താക്കളും അബ്കാരികളും ചേര്‍ന്ന് ചൂഷണം ചെയ്യുകയാണെന്നും കണ്ണീരിന്റെ പണമാണ് ഇവര്‍ കൈപ്പറ്റുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്. ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി പാലാരിവട്ടം പി.ഒ.സിയില്‍ സംഘടിപ്പിച്ച സംസ്ഥാന ഭാരവാഹികളുടെയും രൂപതാ ഡയറക്ടര്‍മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മദ്യഷാപ്പുകളുടെ എണ്ണം കുറഞ്ഞതാണ് മറ്റ് മാരക ലഹരിവസ്തുക്കളുടെ വ്യാപനത്തിന് കാരണമായതെന്ന് പ്രചരിപ്പിച്ചവര്‍ മദ്യശാലകളുടെ എണ്ണത്തില്‍ കുത്തൊഴുക്ക് നടത്തുകയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനതയെ കുടിപ്പിച്ചുകിടത്തരുത്. എം.ഡി.എം.എ. Read More…
ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വയോധികന് പരുക്ക്
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പയ്യാനിത്തോട്ടം പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ
പയ്യാനിത്തോട്ടം : പയ്യാനിത്തോട്ടം പള്ളിയിൽ ഇടവക മദ്ധ്യയായ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി. സെബസ്ത്യാനോസിൻ്റെയും തിരുനാളിന് നാളെ (ഫെബ്രുവരി 2 ന് തുടക്കമാകും. രണ്ടാം തീയതി 4.30 ന് കൊടിയേറ്റ് : വികാരി ഫാ തോമസ് കുറ്റിക്കാട്ട്. തുടർന്ന് ആഘോഷമായ വി.കുർബാന : റവ ഫാ ജോസഫ് തെരുവിൽ, 7 ന് ഇടവകാംഗങ്ങളുടെ കലാസന്ധ്യ. ഫെബ്രുവരി മൂന്ന് വൈകുന്നേരം 5 ന് ആഘോഷമായ വി.കുർബാന: റവ.ഫാ, ജോസഫ് പുള്ളിയിൽ , ജപമാല പ്രദക്ഷിണം ആറ്റിനാൽ ഭാഗത്തേക്ക്, Read More…