ഈരാറ്റുപേട്ട : എൽഡി എഫ് മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച നയ വിശദീകരണ യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽഎ ഉദ്‌ഘാടനം ചെയ്തു. എൽഡി എഫ് നേതാക്കളായ ജോയി ജോർജ്, കുര്യാക്കോസ് ജോസഫ്, പി ആർ ഫൈസൽ, കെ ആർ അമീർഖാൻ, എം ജി ശേഖരൻ, ഇ കെ മുജീബ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ, അഡ്വ.ജെയിംസ് വലിയവീട്ടിൽ, റഫീഖ് പട്ടരുപ്പറമ്പിൽ, ഷനീർ മഠത്തിൽ, അക്ബർ നൗഷാദ് എന്നിവർ സംസാരിച്ചു.
Month: March 2026
ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കയ്യേറ്റം പ്രതിഷേധാർഹം: യു.ഡി.എഫ്.
ഈരാറ്റുപേട്ട: ഇന്നലെ നടന്ന നഗരസഭാ കൗൺസിലിൽ മുസ് ലിം ലീഗ് അംഗം കെ.സുനിൽകുമാറിനെ സി.പി.എം അംഗം സജീർ ഇസ്മായിൽ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും യു ഡി.എഫിലെ വനിതാ കൗൺസിലറന്മാരായ അൻസലനാ പരിക്കുട്ടി, സുനിത ഇസ്മായിൽ എന്നിവരെ അസഭ്യം പറയുകയും മറ്റൊരു യു.ഡി.എഫ് കൗൺസിലറായ ഡോ. സഹ് ല ഫിർദൗസിെനെ സ്റ്റീൽ പ്ലൈറ്റ് കൊണ്ട് ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും സജീറിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ കോടികൾ വിലയുള്ള Read More…
കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് നിര്യാതയായി
ഈരാറ്റുപേട്ട : അരുവിത്തുറ കിഴക്കേക്കരയിൽ അൽഫോൻസാ ഫ്രാൻസിസ് ( 62) അന്തരിച്ചു. സംസ്കാരം ഇന്ന് 12 മണിക്ക് അരുവിത്തുറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ് : ഫ്രാൻസിസ്, മകൻ :രവീഷ് പി ഫ്രാൻസിസ്.
ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി: ലീഗ് കൗൺസിലർക്ക് പരുക്ക്
ഈരാറ്റുപേട്ട നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങള്‍ തമ്മിൽ കയ്യാങ്കളി. മുസ്‌ലിം ലീഗിലെ കെ.സുനിൽ കുമാറിനു പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ തെക്കേക്കരയിലെ കശാപ്പുശാല സ്ഥിതി ചെയ്തിരുന്ന സ്ഥലം മിനി സിവിൽ സ്റ്റേഷനു വിട്ടുകൊടുക്കാൻ കൗൺസിൽ അംഗങ്ങൾ തീരുമാനിച്ചശേഷം സിപിഎം അംഗം അതു തന്റെ വാർഡിൽ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബഹളവും കയ്യാങ്കളിയും ഉണ്ടായത്.
ബൈക്ക് ബസുമായി കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു
രാമപുരം: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസില്‍ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന പൈക ജനതാ സ്റ്റോഴ്സ് ഉടമ തൂമ്പക്കുഴയില്‍ സുനുവിന്റെ മകന്‍ പവന്‍(19)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കൂരാലി പുതുപ്പറമ്പില്‍ റോഷന്‍(21) ആണ് പരിക്കേറ്റത്. റോഷന്‍ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. ഇരുവരും രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് വിദ്യാര്‍ഥികളാണ്. വൈകുന്നേരം 5.30ന് പാലാ -രാമപുരം റോഡില്‍ ചിറകണ്ടത്താണ് അപകടമുണ്ടായത്. പവനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച പവന്‍ ബി.സി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ദേവാലയം ആശീർവദിച്ചു
പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയുടെ നവീകരിച്ച ദൈവാലയത്തിൻ്റെ ആശീർവാദകർമ്മവും വലിയ നോമ്പാചരണവും നടത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദകർമ്മം നിർവ്വഹിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ കുർബാന അർപ്പിച്ചു. തുടർന്നു കുരിശിൻ്റെ വഴി പ്രാർത്ഥനയും നടത്തി. 23 ന് പാലാ രൂപത ചാൻസിലർ ഫാ ജോസഫ് കുറ്റിയാങ്കൽ കുർബാന അർപ്പിക്കും. മാർച്ച് ഒന്ന്, എട്ട്, 15, 22 തിയതികളിൽ യഥാകർമ്മം Read More…
തീക്കോയി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തയ്യൽ പരിശീലനം ആരംഭിച്ചു
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ 30 ദിവസത്തെ തയ്യൽ തൊഴിൽ വൈദഗ്ധ്യമാനേജ്മെന്റ് പരിശീലനം ആരംഭിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജെയിംസ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്,ജയറാണിതോമസ് കുട്ടി , മോഹനൻകുട്ടപ്പൻ മെമ്പർമാരായ സിബി രഘുനാഥൻ , കവിത രാജു, Read More…
കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി ; പ്രാർത്ഥനകളോടെ പ്രചാരണത്തുടക്കം
പാലാ : കെ.എം മാണിയുടെ അനുഗ്രഹം തേടി കല്ലറയിൽ പുഷ്പചക്രം അർപ്പിച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. പ്രാർത്ഥനകളോടെയാണ് പ്രചാരണത്തുടക്കമായത്. പാലായിലെ കെ.എം മാണിയുടെ കല്ലറയിൽ എത്തി പ്രാർത്ഥിച്ച് , അനുഗ്രഹം തേടിയാണ് തോമസ് ചാഴികാടൻ പ്രചാരണം ആരംഭിച്ചത്. കല്ലറയിൽ പ്രാർത്ഥിച്ച് പ്രിയ നേതാവിൻ്റെ ഓർമ്മ പുതുക്കി തുടർന്ന് പുഷ്പ ചക്രം അർപ്പിച്ചാണ് മടങ്ങിയത്. സ്ഥാനാർത്ഥിയ്ക്കൊപ്പം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി , കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് ലോപ്പസ് Read More…
മുതുകോരയിൽ ടേക്ക് എ ബ്രേക്ക് ഒരുങ്ങുന്നു
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുകോരയിൽ ‘ടേക്ക് എ ബ്രേക്ക് ‘ വിശ്രമകേന്ദ്രം ഒരുങ്ങുന്നു. ശുചിത്വ മിഷൻ കേന്ദ്ര – സംസ്ഥാന ഫണ്ട്, ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി എന്നിവയിൽ നിന്നു 39.83 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമ്മിക്കുന്നത്. അഞ്ചാം വാർഡിൽ കൈപ്പള്ളി മുതുകോര വ്യൂ പോയിന്റിന് സമീപം 1053 ചതുരശ്ര അടിയിലാണ് കെട്ടിടത്തിന്റെ നിർമാണം. മൂന്ന് ടോയ്‌ലറ്റുകൾ, യൂറിനൽ, ഒരു മുറി, ഹാൾ എന്നിവ അടങ്ങുന്നതാണ് ശുചിത കോംപ്ലക്‌സ് കെട്ടിടം. കുടുംബശ്രീ Read More…
കൃഷിപാഠങ്ങളുടെ കരുത്തിൽ വിത്തു നട്ട് വിദ്യാർത്ഥികൾ
അരുവിത്തുറ : പാഠപുസ്തകളിൽ നിന്നും ആർജിച്ച അറിവുകളുടെ കരുത്തിൽ മണ്ണിൽ കനകം വിളിയിക്കാനുള്ള പരിശ്രമവുമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരിക്കുകയാണ് അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിലെ ബോട്ടണി വിദ്യാർത്ഥികൾ. ഹരിതാ റസിഡൻസ്സ് അസോസിയേഷനുമായി സഹകരിച്ച് ക്യാപസിനു സമീപമുള്ള കൃഷിയിടത്തിൽ ചേന കൃഷിക്കാണ് വിദ്യാർത്ഥികൾ തുടക്കമിട്ടിരിക്കുന്നത്. പാരബര്യ കൃഷിരീതകളുടെ പുനർജീവനം എന്ന ലക്ഷ്യത്തോടെയാണ് ബോട്ടണി വിഭാഗം പുതിയ കർമ്മപദ്ധതി തയ്യാറാക്കിയിരക്കുന്നത്. കൃഷിക്ക് പ്രാരംഭം കുറിച്ചു കൊണ്ട് നടന്ന വിത്തിടിൽ ചടങ്ങ് കോളേജ് പ്രിൻസിപ്പാൾ പ്രഫ. ഡോ.സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ Read More…











