ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വടുതല സ്വദേശി മുഹമ്മദ് വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.
ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.
മുണ്ടക്കയം: കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ച് കാർ യാത്രക്കാരന് പരുക്ക്. പരുക്കേറ്റ കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി ജോൺ.എസ്. ജേക്കബിനെ (20) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് മുണ്ടക്കയത്ത് ബൈപാസ് റോഡിൽ വച്ചായിരുന്നു അപകടം.
ചേർപ്പുങ്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോളേജ് വിദ്യാർഥി പള്ളിക്കത്തോട് തെങ്ങുംപള്ളി സ്വദേശി രാഹുൽ (20) നെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ എറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ പെട്രോൾ പമ്പ് ജംഗ്ഷനു സമീപമായിരുന്നു അപകടം.