ചെറുതോണി: മണിപ്പൂരിൽ നടക്കുന്നത് ബിജെപി സ്പോൺസേഡ് കലാപം ആണെന്ന് കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ല ജന.സെക്രട്ടറി ഷിജോ തടത്തിൽ . യൂത്ത് ഫ്രണ്ടും ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടന്ന സമാധാന ആഹ്വാന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഷിജോ. ക്രൈസ്തവ സമൂഹത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയാണ് മണിപ്പൂരി കാണുന്നതെന്നും സംസ്ഥാന കേന്ദ്ര ഗവൺമെൻറ് നോക്കുകുത്തിയായി നിൽക്കുന്നത് ഇന്ത്യയുടെ മതേതര നിലപാടുകൾക്കേറ്റ പ്രഹരമാണെന്നും യൂത്ത് ഫ്രണ്ട് (എം) ആരോപിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ Read More…
ചേന്നാട്: രാഷ്ട്ര പിതാവിന്റെ എഴുപത്തി യഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്മൃതി മണ്ഡ്പം ഒരുക്കി. ഗാന്ധിജിയുടെ ചിത്രത്തിന് മുമ്പിൽ പൂക്കൾ അർപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ദീപം തെളിച്ച് പൂക്കൾ അർപ്പിച്ചു. തുടർന്ന് ദേശഭക്തി ഗാനം, പ്രസംഗം, ഗാന്ധി അനുസ്മരണം എന്നിവ നടത്തി.
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്ത് 2022. – 2023 വാർഷികപദ്ധതി പ്രകാരം നടപ്പിലാക്കുന്ന മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഒന്നാം ഘട്ട വിതരണം പ്രസിഡന്റ് കെ.സി. ജെയിംസ് നിർവ്വഹിച്ചു. 2600 മുട്ടക്കോഴികളെയാണ് നടപ്പു വർഷം നൽകുന്നത്. രണ്ടാം ഘട്ട വിതരണം ഒക്- 11 ന് നടക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻകുട്ടപ്പൻ , ബിനോയി ജോസഫ് , ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൾ റോയി, സിബി രഘുനാഥൻ, മാളു Read More…