സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരവും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആർ.സി. ഓഫീസ്/അംഗീകൃത പഠന കേന്ദ്രങ്ങളിൽ ലഭിക്കും. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. വിശദവിവരത്തിന് ഫോൺ: 0471 2325101, 8281114464. ഇ-മെയിൽ: keralasrc@gmail.com
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം തോപ്പിൽ പവൻ സേവ്യർ (24) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ ഫോട്ടോ മൊബൈൽ പകർത്തി ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് Read More…
കൊല്ലപ്പള്ളി: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ കുര്യാക്കോസ് ജോസഫ്, ജെയിസൺ പുത്തൻകണ്ടം, ജെറി ജോസ് , തങ്കച്ചൻ കുന്നുംപുറം എന്നിവർ അറിയിച്ചു. പുരുഷവിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങളടങ്ങിയ തിരുവനന്തപുരം സെമി ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ എത്തിയത്. സ്കോർ: 25-14, 25-21, 25-18. വനിതാ വിഭാഗത്തിൽ എറണാകുളത്തെ തകർത്ത് കോഴിക്കോടും സെമിയിൽ പ്രവേശിച്ചു. Read More…