general

വെള്ളികുളം സെൻ്റ് ആന്റണീസ് ഹൈസ്കൂളിൽ വിജയ ദിനാഘോഷം നാളെ

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഹൈസ്കൂളിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് 17-ാംതീയതി (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിജയദിനാഘോഷം നടത്തും.

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൻ. എം . എം.എസ്, യു. എസ്. എസ്, എൽ. എസ്. എസ്. ജേതാക്കളെയും എം.ജി .യൂണിവേഴ്സിറ്റിബിഎ ഇക്കണോമിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ എയ്ഞ്ചൽ സി.എസ്. ചൂണ്ടിയാനിപ്പുറത്തെയും സമ്മേളനത്തിൽ ആദരിക്കുന്നതാണ്.

സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് വിജയദിനാഘോഷം ഉദ്ഘാടനം ചെയ്യും.

തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സി. ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. മുൻ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ,പിടിഎ പ്രസിഡൻ്റ് ആൻ്റണി കൊല്ലിതടത്തിൽ, വാർഡ് മെമ്പർ ബിനോയി ജോസഫ് ,ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളം തുരുത്തിയിൽ തുടങ്ങിയവർ പ്രസംഗിക്കും.

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ. മാർട്ടിൻ പി .ജോസ് പ്ലാത്തോട്ടം, ജോമി ആന്റണി കടപ്ലാക്കൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ ,സിസ്റ്റർ ഷാൽബി മുകളൽ ,സിനിമോൾ വളയത്തിൽ,ഹണി സോജി കുളങ്ങര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *