തീക്കോയി: വെള്ളികുളം പള്ളിയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. കുത്തിത്തുറന്ന നിലയില്‍ നേര്‍ച്ചപ്പെട്ടി പള്ളിമുറ്റത്തു നിന്നും കണ്ടെത്തി.
ഇന്നു രാവിലെ പള്ളിയിലെ വികാരിയച്ചനാണ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത നിലയില്‍ പള്ളിമുറ്റത്തു നിന്നു കണ്ടെത്തിയത്.
ഈയിടെ നേര്‍ച്ചപ്പെട്ടി തുറന്ന് പണം എടുത്തിരുന്നതിനാല്‍ പൈസ കാര്യമായി പെട്ടിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് നിഗമനം. ലോക്ഡൗണിനു ശേഷം കാര്യമായി നേര്‍ച്ചകള്‍ ഇടാറില്ലാത്തതിനാല് 2000 രൂപയില്‍ താഴെ മാത്രമേ കാണൂ എന്നാണ് കരുതുന്നത്.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തില്‍ നേര്‍ച്ചപെട്ടി പുറത്തെടുത്ത് തകര്‍ത്തു മോഷണം നടത്തുന്ന ചില മോഷ്ടാക്കളുണ്ട്. ഇവരിലാരെങ്കിലും അടുത്ത ദിവസങ്ങളില്‍ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.