general

വെള്ളികുളം പള്ളിത്തിരുന്നാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

വെള്ളികുളം: ഹൈറേഞ്ചിന്റെ കവാടവും പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രവും തീർത്ഥാടന ദൈവാലയവുമായ വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

പ്രധാന തിരുനാൾ ദിനത്തിൽ നവ വൈദികൻ ഫാ.ജോർജ് പ്ലാത്തോട്ടത്തിൽ ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ച് സന്ദേശം നൽകി. തിരുന്നാൾ ഏറ്റെടുത്തു നടത്തിയ 58 പ്രസുദേന്തിമാരുടെ ആഘോഷമായ കഴുന്ന് എഴുന്നള്ളിക്കൽ ചടങ്ങ് ഭക്തിപൂർവ്വം നടത്തപ്പെട്ടു.

മാതാവിൻ്റെ ഗ്രോട്ടോയിലേയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തപ്പെട്ടു ഫാ.പോൾ ചിറപ്പുറത്ത് ,ഫാ. ആൻ്റണി വാഴയിൽ തുടങ്ങിയവർ തിരുനാൾ പ്രദിക്ഷണത്തിന് നേതൃത്വം നൽകി.

സൺഡേ സ്കൂൾ കുട്ടികളുടെ വർണ്ണ ശമ്പളമായ റാലി ഏറെ ശ്രദ്ധേയമായി .2027- ൽ തിരുനാൾ ഏറ്റെടുത്ത് നടത്തുന്ന പ്രസുദേന്തി മാരുടെ ആഘോഷമായ പ്രസുദേന്തി വാഴ്ച നടത്തി.വികാരി ഫാ.സ്കറിയ വേകത്താനം’പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ഏഴാച്ചേരി ഗ്യാലക്സി ഇവൻ്റ്സിന്റെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അരങ്ങേറി.

തുണ്ടിയിൽ ഫയർ വർക്സ് ചേർപ്പുങ്കലിന്റെ വർണ്ണവിസ്മയം തീർത്ത വെടിക്കെട്ട് നടത്തപ്പെട്ടു.ചേർപ്പുങ്കൽ മണിയും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും നെടുമങ്ങാട് ഫയർ ബാന്റിന്റെ ബാൻഡ് ഡിസ്പ്ലേയും അരങ്ങേറി. കൊച്ചിൻ തരംഗ് ബീറ്റ്സിന്റെ ഗാനമേള തിരുനാളിന് മാറ്റുകൂട്ടി.

മുൻ വർഷത്തേക്കാൾ കൂടുതൽ ആളുകൾ തിരുനാളിൽ സംബന്ധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ബേബി പുള്ളോലിൽ, ലിനി ആൻ്റണി വെള്ളാപ്പാണിയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *