Thalanadu News

തലനാട് ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ക്യാമ്പ്

തലനാട് ഗ്രാമപഞ്ചായത്ത് നടപ്പു സാമ്പത്തിക വർഷം വിവിധ വാർഡുകളിലെ കെട്ടിട നികുതി പിരിവു ക്യാമ്പ് നടത്തുന്നു. പിഴപലിശ ഒഴിവാക്കിയിട്ടുള്ളതാണെന്നും നികുതി ദായകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും തലനാടു ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്യാമ്പ് വിവരങ്ങൾ:

വാർഡ് അഞ്ച്, ഏഴ്: ഫെബ്രുവരി 19: രാവിലെ ഒമ്പതു മുതൽ 12 വരെ: അടുക്കം സെന്റ് സേവ്യേഴ്‌സ് പള്ളി ഹാൾ. വാർഡ് രണ്ട്, മൂന്ന്, 11 : ഫെബ്രുവരി 17, ഉച്ചക്ക് 12 മുതൽ രണ്ടുവരെ തലനാട് മുസ്ലിം പള്ളി.
വാർഡ് നാല്, ആറ്: ഫെബ്രുവരി 15: 11 മുതൽ രണ്ടുമണിവരെ: പേര്യംമല അങ്കണവാടി:

വാർഡ് രണ്ട്, 13: ഫെബ്രുവരി 14: 11 മുതൽ രണ്ടുമണിവരെ: തലനാട് ഗവ. എൽ.പി.എസ്.
വാർഡ്: 10,12; ഫെബ്രുവരി 20:11 മുതൽ രണ്ടുമണിവരെ: ചേരിപ്പാട് അങ്കണവാടി.

Leave a Reply

Your email address will not be published.