തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി ആസൂത്രണ നടപടികളുടെ ഭാഗമായി ഗ്രാമസഭായോഗങ്ങൾ ജനുവരി 24 മുതൽ 30 വരെയുള്ള തീയതികളിൽ നടക്കും. എസ് ടി ഊരുകൂട്ടം, വയോജന ഗ്രാമസഭ, ഭിന്നശേഷി ഗ്രാമസഭ എന്നിവ 23ന് ചേരുന്നതാണ്. വികസന സെമിനാർ ജനുവരി 31ന് 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരുന്നതാണെന്നും പ്രസിഡണ്ട് കെസി ജെയിംസ് അറിയിച്ചു.
തീക്കോയി പഞ്ചായത്തിൽ10 വാർഡിൽ തെരുവ്നായകൾ വളർത്തുമൃഗങ്ങളെ കൊന്ന് തിന്നുന്നു. സ്കൂൾ കുട്ടികൾ, അംഗൻവാടി കുട്ടികളും നിരവധി യാത്രകാർക്കും ഭീഷണിയായി 20 ഓളം വരുന്ന തെരുവ്നായകൾ വിലസുന്നു. ചില നായകളിൽ പേ യുടെ ലക്ഷണങ്ങൾ കാണിക്കുന്നു. അധികൃതർ വേണ്ട നടപടി സ്വീകരികണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തീക്കോയി : തീക്കോയി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡൻ്റ് ഹരി മണ്ണുമഠം, ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് കെ.സി ജെയിംസ്, മുൻ മണ്ഡലം പ്രസിഡൻ്റ് എം. ഐ. ബേബി, അഡ്വ : വി. ജെ ജോസ്, ജെബിൻ മേക്കാട്ട്, എം.എ ജോസഫ്, ജോയി പൊട്ടനാനി, കെ.കെ. നിസ്സാർ, എ.ജെ. ജോർജ്, റ്റി.ഡി. ജോർജ് മാജി തോമസ് ഓമന ഗോപാലൻ, സിറിൾ താഴത്തുപറമ്പിൽ, റെജി റ്റി.എസ്, സിയാദ് ശാസ്താംക്കുന്നേൽ, ബിജു Read More…