കാണക്കാരി: കാണക്കാരി ചിറക്കുളം പ്രദേശത്ത് ചിൽഡ്രൻസ് പാർക്ക് സ്ഥാപിച്ചതോടെകാടുകയറി വനമമായിരുന്ന പ്രദേശത്തിന്റെ മുഖഛായ മാറ്റിയിരിക്കുകയാണ്. ചിൽഡ്രൻസ് പാർക്ക്, കഫറ്റീരിയ, ശുചിത്വ സമുച്ചയം, ഓപ്പൺ ജിം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനവും വിവിധ കലാപരിപാടികളും അലങ്കാരങ്ങളുമെല്ലാമായി നാടിനെ ഉത്സവമയമാക്കി. ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും, കഫറ്റീരിയ, ശുചിത്വ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽ എ യും, ഓപ്പൺ ജിം ന്റെ ഉദ്ഘാടനം കാണക്കാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക Read More…
വെള്ളികുളം: സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ ഈ വർഷം പ്രവേശനം നേടിയ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ആനിമേഷൻ, റോബോട്ടിക്സ്, ഗെയിം നിർമ്മാണം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. തുടർന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ സെബിൻ സെബാസ്റ്റ്യൻ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
കെ സി വൈ എൽ അരീക്കര യൂണിറ്റ് ന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പിൽ അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതിദിന ആഘോഷം ഉദ്ഘാടനം ചെയ്തു. കെ സി വൈ എൽ യൂണിറ്റ് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. നവാഗതരായ അംഗങ്ങളെ സ്വാഗതം ചെയ്യുകയും, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും അരീക്കര ഫുട്ബോൾ ടീമിനെയും ആദരിക്കുകയും ചെയ്തു. ഡയറക്ടർ ശ്രീ എബ്രഹാം കെ സി, സി Read More…