കാർഷിക മൃഗസംരക്ഷണ സേവന മേഖലകൾക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്

Estimated read time 1 min read

തിടനാട്: കാർഷിക മൃഗസംരക്ഷണ സേവന മേഖലയ്ക്ക് ഊന്നൽ നൽകി തിടനാട് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ലീന ജോർജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് വിജി ജോർജ് അധ്യക്ഷത വഹിച്ചു.

8.48 കോടി രൂപ വരവും 7.21 കോടി രൂപ ചിലവും 1.26 കോടി രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.26 കോടി രൂപയും മൃഗസംരക്ഷണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 1.30 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. സേവന മേഖലയിൽ 1.5 കോടി രൂപയുടെ പ്രവർത്തനങ്ങളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ദുർബല വിഭാഗങ്ങൾ, പട്ടിക വിഭാഗങ്ങൾ, മാലിന്യ സംസ്‌കരണം, വിദ്യാഭ്യാസ മേഖല, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി പ്രതിരോധം കുടിവെള്ളക്ഷാമം, പശ്ചാത്തല വികസനം എന്നീ മേഖലകൾക്ക് മുൻഗണന നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
വിവിധ മേഖലകളുടെ സമഗ്ര വികസനവും സാമൂഹ്യക്ഷേമവും സുരക്ഷിതത്വവും ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.

യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോർജ്, മിനി സാവിയോ, മേഴ്സി മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനി ബിനു, ഓമന രമേശ്, ഷെറിൻ ജോസഫ്, പ്രിയ ഷിജു, ബെറ്റി ബെന്നി, ജോഷി ജോർജ്, സന്ധ്യ എസ്. നായർ, എ.സി. രമേശ്, ജോസ് ജോസഫ്, ലിസി തോമസ്, സ്‌കറിയ ജോസഫ്, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours