കാഞ്ഞിരപ്പള്ളി: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്. എസ്. എൽ.സി പരീക്ഷയിൽ എ പ്ലസ് നേടി മികവ് തെളിയിച്ചു.
കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പിൽ വി.എം.താജുദ്ദീൻ്റെ പുത്രന്മാരായ ഇരുവരും അത്‌ലറ്റിക്സ്, ഫുട്ബോൾ എന്നിവയിൽ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.