അരുവിത്തുറ: ജ്യോതി നിവാസ് മിഷൻ ഹോം ഭവനാംഗം സിസ്റ്റർ ട്രീസ ജോസഫ് വടക്കേച്ചിറയാത്ത് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് ജ്യോതി നിവാസ് മിഷൻ ഹോം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. മൂന്നിലവ് വടക്കേച്ചിറയാത്ത് കുടുംബാംഗമാണ്.
പാദുവാ, ഭരണങ്ങാനം, കണ്ണാടി ഉറുമ്പ്, മണിയംകുളം, തീക്കോയി, വാഗമൺ, പുലിയന്നൂർ, വേലത്തുശ്ശേരി, രത്നഗിരി എന്നീ മഠങ്ങളിലും മണിപ്പൂർ മിഷനിൽ തൂയി ബുങ്ങ്, ഇംഫാൽ എന്നിവിടങ്ങളിലും നാഗാലാന്റിലെ കോഹിമയിലും ജ്യോതിനിവാസ് മിഷൻ ഹോം അരുവിത്തുറ എന്നീ മഠങ്ങളിലും താമസിച്ച് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ഏലിക്കുട്ടി ജോസഫ് കൊച്ചെട്ടൊന്നിൽ തീക്കോയി, വർക്കി ജോസഫ് വടക്കേ ചിറിയാത്ത് അരുവിത്തറ, പരേതരായ ചാക്കോ, ത്രേസ്യാമ്മ, സിസ്റ്റർ മേരി ഫെലിക്സ് SABS, ദേവസ്യ എന്നിവരാണ്.