മുണ്ടക്കയം: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. വിപുലമായ പരിപാടികളോടെ നടത്തിയ ശുചിത്വ പ്രഖ്യാപനം നാടിന് പുതിയ ഒരു അനുഭവമായി. ഒരാഴ്ച്ച നീണ്ടു നിന്ന മെഗാ ക്ലീനിംഗ് പരിപാടിയിലൂടെ പഞ്ചായത്തിലെ റോഡുകളും, തോടുകളും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളും മാലിന്യങ്ങള്‍ നീക്കി ശുചിത്വ പ്രദേശങ്ങളാക്കി മാറ്റി. പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഹരിതകര്‍മ്മസേനാ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യാപാരി വ്യവസായികള്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,പൊതു പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ ഇടങ്ങളില്‍ പെട്ടയാളുകളുടെ കൂട്ടായ Read More…
മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ. വൈസ് പ്രസിഡന്റ് രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ :സെക്രട്ടറി കെ. ജി. വിനോയി കണ്ടാരപ്പള്ളിയിൽ, ട്രഷറര്‍ അനീഷ് കളപ്പുരക്കൽ. കമ്മിറ്റി അംഗങൾ: വിഷ്ണു, മനോജ് പി.ജി,ഷാബു എം. കെ., സുമേഷ്, സുനീഷ്,വിമോദ്,സുരേന്ദ്രൻ, ഗോപാലൻ,ശ്രീകുമാർ റ്റി. പി.
മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24 മണിക്കൂര്‍ ഐ.പി. വിഭാഗം, എക്സ്-റേ യൂണിറ്റ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 ഭരണസമിതിയുടെ കാലത്ത് ഈ ആശുപത്രിയില്‍ 3.55 കോടി രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. എക്സ്-റേ യൂണിറ്റിനായി 31.25 ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ ഫര്‍ണിഷിംഗിനായി 35 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ Read More…