അരുവിത്തുറ: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ F C C നിർവ്വഹിച്ചു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മോഡൽ എമിറേറ്റ്സ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ് സെക്രട്ടറി സുരമ്യ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ മീഡിയ വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികളുടെ ഡോക്യുമെന്ററികൾ പ്രകാശനം ചെയ്തു .ചലച്ചിത്ര നിർമ്മാതാക്കളായ ലക്ഷ്മി വാര്യരും, ഗണേഷ് മേനോനും പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഫ. സിബി ജോസഫ്, അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബർസാറുംകോഴ്സ് കോർഡിനേറ്ററുമായ റവ.ഫ. ബിജു കുന്നക്കാട്ടിൽ ആ മാസ് കമ്പ്യൂണികേഷൻ വിഭാഗം മേധാവി ജൂലി ജോൺ എന്നിവർ സംസാരിച്ചു. മരോട്ടിച്ചാലിലെ ചെസ്സ് ഗ്രാമത്തെ കേന്ദ്രീകരിച്ചും പരമ്പരഗത കൈത്തൊഴിലിനെ അടിസ്ഥാനമാക്കിഉള്ള ഡോക്യൂമെന്ററയ്കളുടെ പ്രദർശനമാണ് Read More…
അരുവിത്തുറ : സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ട് സ്നേഹ വീടുകളുടെ കൂടി താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ് ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു. എൻഎസ്എസ് Read More…