ഉഴവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മോനിപള്ളി ഗവണ്മെന്റ് എൻ എസ് എസ് സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ എം ഉദ്‌ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ചു പി ബെന്നി നവാഗതരെ സ്വീകരിച്ചു.
വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനധ്യാപിക ഡാലിയ ജോൺ, ബി ആർ സി കോർഡിനേറ്റർ ഷൈനിമോൾ ടി പി, ലൈബി മാത്യു, ഷൈനിമോൾ കെ കെ, സന്ധ്യ എം എസ് എന്നിവർ നേതൃത്വം നൽകി.