തീക്കോയി സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിലെ Rover & Scout, NSS യൂണിറ്റുകൾ സംയുക്തമായി അയർക്കുന്നം ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ലോക മാനസിക ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മാനസിക ആരോഗ്യ സെമിനാർ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ജോസ് തോമസ് അധ്യക്ഷത വഹിച്ച സമ്മേളനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ ടോം വാഴയിൽ ഉദ്ഘാടനം ചെയ്തു.
ഡോ. ഗോപിനാഥൻ പിള്ള ക്ലാസ് നയിച്ചു. ലയൺസ് ക്ലബ്ബ് ഭാരവാഹികളായ സിബി മാത്യു പ്ലാത്തോട്ടം ശ്രീമതി ഫ്ളോറി മാത്യു, ഉഷ പണിക്കർ, സിസിലി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആയ ശ്രീ സോണി തോമസ് റോവർ ലീഡർ ജയ്മോൻ കുര്യൻ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനു ജോൺ എന്നിവർ നേതൃത്വം നൽകി.